എത്ര നൂറ്റാണ്ടുകൾ ...
ചിത്രം | വന്യം (2016) |
ചലച്ചിത്ര സംവിധാനം | സോഹൻ സീനുലാൽ |
ഗാനരചന | സുഗതകുമാരി |
സംഗീതം | |
ആലാപനം | സുഗതകുമാരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ethra noottaandukal kanneerozhukkukal ozhukkukal mrithyuvekkaal mahaa dukhabheethikal maanahaanikal ethra noottaandukal kanneerozhukkukal ozhukkukal mrithyuvekkaal mahaa dukhabheethikal maanahaanikal vizhuppalakkuvor choondumethra chaarithra shankakal pilarkkatte bhoomi pilarkkatte bhoomi enna vili than nooru maattoli ethra vattam kodum kaattil thallal agnipareekshakal ethravattam vaathil kottiyadaykkal pindamoottukal neethivediyil nirthikkondudayaadayazhikkal theeppaathiyaam menikal lelam vili kalleriyaan vidhi ninne njaan ariyillennu mukham vettichu ninnathum amma than veedum anyam thaan ennarinju thakarnnathum chavittikkonnathum kettithaazhthathum mozhi chonnathum vayattil chalanam vacha hethuvaal ketti njaathathum janicha maathrayil pennennariye konnozhichathum kanakku theerkkaan pattu chelayil chutterichathum mundanam cheythathum paapahethu ennu vilichathum ninte maathram kuttam ennu nithyavum vidhi chonnathum mundanam cheythathum paapahethu ennu vilichathum ninte maathram kuttam ennu nithyavum vidhi chonnathum karutha thuniyaal moodikketti ullil adachathum shavathil muruke ketti vachu chuttu namichathum ennum nindichathum randaamkidayaay maatti vachathum ennum nindichathum randaamkidayaay maatti vachathum ennum paraakramathinte kaalkkalittu chathachathum amma amma amma ennu vilikkunnorivalethanneyallayo.....? ammayennu vilikkunnorivalethanneyallayo.....? | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എത്ര നൂറ്റാണ്ടുകൾ കണ്ണീരൊഴുക്കുകൾ ഒഴുക്കുകൾ മൃത്യുവെക്കാൾ മഹാ ദുഃഖഭീതികൾ മാനഹാനികൾ എത്ര നൂറ്റാണ്ടുകൾ കണ്ണീരൊഴുക്കുകൾ ഒഴുക്കുകൾ മൃത്യുവെക്കാൾ മഹാ ദുഃഖ ഭീതികൾ മാനഹാനികൾ വിഴുപ്പലക്കുവോർ ചൂണ്ടുമെത്ര ചാരിത്ര ശങ്കകൾ പിളർക്കട്ടെ ഭൂമി പിളർക്കട്ടെ ഭൂമി എന്ന വിളി തൻ നൂറു മാറ്റൊലി എത്ര വട്ടം കൊടും കാട്ടിൽ തള്ളൽ അഗ്നിപരീക്ഷകൾ എത്രവട്ടം വാതിൽ കൊട്ടിയടയ്ക്കൽ പിണ്ഡമൂട്ടുകൾ നീതി വേദിയിൽ നിർത്തിക്കൊണ്ടുടയാടയഴിക്കൽ തീപ്പാതിയാം മേനികൾ ലേലം വിളി കല്ലെറിയാൻ വിധി നിന്നെ ഞാനറിയില്ലെന്നു മുഖം വെട്ടിച്ചു നിന്നതും അമ്മ തൻ വീടും അന്യം താനെന്നറിഞ്ഞു തകർന്നതും ചവിട്ടിക്കൊന്നതും കെട്ടിത്താഴ്ത്തതും മൊഴി ചൊന്നതും വയറ്റിൽ ചലനം വച്ച ഹേതുവാൽ കെട്ടി ഞാത്തതും ജനിച്ച മാത്രയിൽ പെണ്ണെന്നറിയെ കൊന്നൊഴിച്ചതും കണക്കു തീർക്കാൻ പട്ടു ചേലയിൽ ചുട്ടെരിച്ചതും മുണ്ഡനം ചെയ്തതും പാപഹേതു എന്ന് വിളിച്ചതും നിന്റെ മാത്രം കുറ്റം എന്ന് നിത്യവും വിധി ചൊന്നതും മുണ്ഡനം ചെയ്തതും പാപഹേതു എന്ന് വിളിച്ചതും നിന്റെ മാത്രം കുറ്റം എന്ന് നിത്യവും വിധി ചൊന്നതും കറുത്ത തുണിയാൽ മൂടിക്കെട്ടി ഉള്ളിൽ അടച്ചതും ശവത്തിൽ മുറുകെ കെട്ടി വച്ച് ചുട്ടു നമിച്ചതും എന്നും നിന്ദിച്ചതും രണ്ടാംകിടയായ് മാറ്റി വച്ചതും എന്നും നിന്ദിച്ചതും രണ്ടാംകിടയായ് മാറ്റി വച്ചതും എന്നും പരാക്രമത്തിന്റെ കാൽക്കലിട്ടു ചതച്ചതും അമ്മ അമ്മ അമ്മ എന്ന് വിളിക്കുന്നോരിവളെത്തന്നെയല്ലെയോ .....? അമ്മയെന്നു വിളിക്കുന്നോരിവളെത്തന്നെയല്ലെയോ.....? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെയ്യാരെ
- ആലാപനം : സിജോ ജോണ്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : സിജോ ജോണ്‍