View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kadha Paadum ...

MovieVarna Swapnangal (2003)
Movie DirectorRK Sampath
Lyrics
MusicRK Sampath
Singers

Lyrics

Lyrics submitted by: Dr. Susie Pazhavarical

kadha paadum onakkiliye
pranayathin geetham paadumo
manassinnullil madhuram thookaan
dhanussinnullil malarum paaki
paadumo premagaanam
kadha paadum onakkiliye
pranayathin geetham paadumo

atham pathonam pookkalamorukki
uthraada raavil poovili muzhakki
mizhikalil thudare kanavukalerinju
smrithikalil varnna chirakukal virinju
kaanum kinaavukalil kalyaana melamaay
kaanum kinaavukalil kalyaana melamaay
kanaka chilambilum mangalya vaadyamaay
kadha paadum onakkiliye
pranayathin geetham paadumo

othu kai mey chernnankam kurichuvo
chithraangada nee koritharichuvo
thaamarakkulathil mungi neeraadi
eeranumaayi kaathirikkaamo
naanam maranjirikkum chundil mullayo
naanam maranjirikkum chundil mullayo
maanathum mathiyilum pootha mohangalo
maanathum mathiyilum pootha mohangalo

kadha paadum onakkiliye
pranayathin geetham paadumo
manassinnullil madhuram thookaan
dhanussinnullil malarum paaki
paadumo premagaanam
kadha paadum onakkiliye
pranayathin geetham paadumo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കഥ പാടും ഓണക്കിളിയേ
പ്രണയത്തിൻ ഗീതം പാടുമോ
മനസ്സിനുള്ളിൽ മധുരം തൂകാൻ
ധനുസ്സിനുള്ളിൽ മലരും പാകി
പാടുമോ പ്രേമഗാനം
കഥ പാടും ഓണക്കിളിയേ
പ്രണയത്തിൻ ഗീതം പാടുമോ

അത്തം പത്തോണം പൂക്കളമൊരുക്കി
ഉത്രാട രാവിൽ പൂവിളി മുഴക്കി
മിഴികളിൽ തുടരെ കനവുകളെരിഞ്ഞു
സ്‌മൃതികളിൽ വർണ്ണ ചിറകുകൾ വിരിഞ്ഞു
കാണും കിനാവുകളിൽ കല്യാണ മേളമായ്
കാണും കിനാവുകളിൽ കല്യാണ മേളമായ്
കനക ചിലമ്പിലും മംഗല്യ വാദ്യമായ്
കഥ പാടും ഓണക്കിളിയേ
പ്രണയത്തിൻ ഗീതം പാടുമോ

ഒത്തു കൈ മെയ് ചേർന്നങ്കം കുറിച്ചുവോ
ചിത്രാംഗദ നീ കോരിത്തരിച്ചുവോ
താമരക്കുളത്തിൽ മുങ്ങി നീരാടി
ഈറനുമായി കാത്തിരിക്കാമോ
നാണം മറഞ്ഞിരിക്കും ചുണ്ടിൽ മുല്ലയോ
നാണം മറഞ്ഞിരിക്കും ചുണ്ടിൽ മുല്ലയോ
മാനത്തും മതിയിലും പൂത്ത മോഹങ്ങളോ
മാനത്തും മതിയിലും പൂത്ത മോഹങ്ങളോ

കഥ പാടും ഓണക്കിളിയേ
പ്രണയത്തിൻ ഗീതം പാടുമോ
മനസ്സിനുള്ളിൽ മധുരം തൂകാൻ
ധനുസ്സിനുള്ളിൽ മലരും പാകി
പാടുമോ പ്രേമഗാനം
കഥ പാടും ഓണക്കിളിയേ
പ്രണയത്തിൻ ഗീതം പാടുമോ


Other Songs in this movie

Udalum Uyirum
Singer :   |   Lyrics :   |   Music : RK Sampath
Title Song
Singer :   |   Lyrics :   |   Music : RK Sampath