View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചി വാ ...

ചിത്രംഫുക്രി (2017)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഡോ എം സുധീപ് ഇളയിടം
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

konchi vaa kanmanee nenchile ponmanee
konchi vaa kanmanee nenchile ponmanee
thaanana thaanaanaa thaanana thaanaanaa
umhmm...umhmm...

nerukayil ilaveyil thazhukiya thaamaramalarupolomane
thalarumorilakalil jalakanamanikalpol vannu nee jeevane


arikil nee konchum naadamaay
madiyil nee thankathaalamaay
theliyuka priyamoru pularoli punchiriyaay
nerukayil ilaveyil thazhukiya thaamaramalarupolomane
thalarumorilakalil jalakanamanikalpol vannu nee jeevane

dhum dhum dhum dhumthathaanaane
dhum dhum dhum dhumthathaanaane
sarva mangala maangalye
shive sarvaartha saadhike
sharanye thrayambake gowree
naaraayanee namoh sthuthe

neeyen punyamaay vannu jeevanil
snehodaaramaam praanaharshamaay
eeran kaikal neettum pinchu meghamaay
neerum mannine vannu pulkiyo
virasamee manpaathayil pathiyumee kaalppaadukal
niyathi vannezhuthiya kavithayo kanavukalo
nerukayil ilaveyil thazhukiya thaamaramalarupolomane
thalarumorilakalil jalakanamanikalpol vannu nee jeevane

mmm...mmm...laalaalaalaaa....

kaalam thannoraa kunjupeeli pol
mookam nenchilaay ninnekkaathu njaan
thaane vaarnnu nee varshadhaarayaay
maaree ennilee venalaalave
arumayaay kanpeeliyil
viriyu nee en swapnamaay
theliyuka priyamoru madhumaya saurabhamaay

nerukayil ilaveyil thazhukiya thaamaramalarupolomane
thalarumorilakalil jalakanamanikalpol vannu nee jeevane

arikil nee konchum naadamaay
madiyil nee thankathaalamaay
theliyuka priyamoru pularoli punchiriyaay
konchi vaa kanmanee nenchile ponmanee
konchi vaa kanmanee nenchile ponmanee
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ
കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ
താനന താനനാ താനന താനനാ
ങുഹൂം ങുഹൂം ങുഹൂം

നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ

അരികിൽ നീ കൊഞ്ചും നാദമായ്
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
നെറുകയിൽ ഇളവെയിൽ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ

ധും ധും ധും ധുംതതാനാനേ
ധും ധും ധും ധുംതതാനാനേ
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോഃ സ്തുതേ
....
നീയെൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്
നീറും മണ്ണിനെ വന്നു പുൽകിയോ
വിരസമീ മൺപാതയിൽ പതിയുമീ കാൽപ്പാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ
നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ

ഉം ഉം ലാലാലാലാ..
.......
കാലം തന്നൊരാ കുഞ്ഞുപീലി പോൽ
മൂകം നെഞ്ചിലായ് നിന്നെക്കാത്തു ഞാൻ
താനേ വാർന്നു നീ വർഷധാരയായ്
മാറീ എന്നിലീ വേനലാളവേ
അരുമയായ് കൺപീലിയിൽ
വിരിയു നീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ്

നെറുകയിൽ ഇളവെയിൽ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ

അരികിൽ നീ കൊഞ്ചും നാദമായ്
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ
കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊഞ്ചി വാ
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഡോ എം സുധീപ് ഇളയിടം
തൂവി തൂവി തൂവി
ആലാപനം : വിശ്വജിത്ത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിശ്വജിത്ത്
ഫക്രി ഈസ് ലക്കി
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഡോ എം സുധീപ് ഇളയിടം
ഒന്നിച്ചല്ലേ
ആലാപനം : അഫ്‌സല്‍, ജോസ് ലീ ലോണ്‍ലിഡോഗി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിശ്വജിത്ത്
ഇതാണു ഫ്രണ്ട്ഷിപ്
ആലാപനം : അഫ്‌സല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍