View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മരുമണലിനും തളിരണിയുവാൻ ...

ചിത്രംക്യാംപസ് ഡയറി (2016)
ചലച്ചിത്ര സംവിധാനംജീവന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

marumanalinum thaliraniyuvaan thuyilunarane
tharishilayilum kulirozhukuvaan manassunarane
orumayodu manassukal udalkalaay
kathiraniyumoru kanavaay
varavelkkaan varavelkkaan

uzhuthidaaminnu tharishukale
uraviloorunna nanavaniyaam
ariyoree bhoomi thozhuthuvaraam
puzhakalithileyozhukaam
aanandathen kudumakal veenu
aanappolan vithumunarnnu
aazhikkoppam nenchil thakiladiyaay
marumanalinum thaliraniyuvaan thuyilunarane
tharishilayilum kulirozhukuvaan manassunarane

niranirakkolamuyarukayaay
puthiya sankraanthi pularukayaay
pazhaya manninteyulkkaampil
puthiya chadula chalanam
vaanippaateettunaranaminiyum
naadum veedum valaranaminiyum
maanatholam pongum chirakadiyaay

marumanalinum thaliraniyuvaan thuyilunarane
tharishilayilum kulirozhukuvaan manassunarane
orumayodu manassukal udalkalaay
kathiraniyumoru kanavaay
varavelkkaan varavelkkaan
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മരുമണലിനും തളിരണിയുവാൻ തുയിലുണരണേ
തരിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണേ
ഒരുമയോട് മനസ്സുകൾ ഉടലുകളായ്
കതിരണിയുമൊരു കനവായ്
വരവേൽക്കാൻ ... വരവേൽക്കാൻ .....

ഉഴുതിടാമിന്നു തരിശുകളെ
ഉറവിലൂറുന്ന നനവണിയാം
അരിയൊരീ ഭൂമി തൊഴുതുവാരാം
പുഴകളിതിലെയൊഴുകാം
ആനന്ദത്തേൻ കുടുമകൾ വീണു
ആനപ്പോളൻ വിത്തുമുണർന്നു
ആഴിക്കൊപ്പം നെഞ്ചിൽ തകിലടിയായ്
മരുമണലിനും തളിരണിയുവാൻ തുയിലുണരണേ
തരിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണേ

നിറനിറക്കോലമുയരുകയായ്
പുതിയ സംക്രാന്തി പുലരുകയായ്
പഴയ മണ്ണിന്റെയുൾക്കാമ്പിൽ
പുതിയ ചടുല ചലനം
വാണിപ്പാട്ടേറ്റുണരണമിനിയും
നാടും വീടും വളരണമിനിയും
മാനത്തോളം പൊങ്ങും ചിറകടിയായ്

മരുമണലിനും തളിരണിയുവാൻ തുയിലുണരണേ
തരിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണേ
ഒരുമയോട് മനസ്സുകൾ ഉടലുകളായ്
കതിരണിയുമൊരു കനവായ്
വരവേൽക്കാൻ ... വരവേൽക്കാൻ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാതിൽ ചിരിയോടെ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍