

Aayilyam Kaavile ...
Movie | Venalodungaathe (2012) |
Movie Director | Sanjeev Sivan |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | Vidyadharan Master |
Lyrics
Lyrics submitted by: Indu Ramesh Aayilyam kaavile naagathaanmaare aaromalunniye kaatharulene thekkinikkaavile chithrakoodathil neythirii vachum paadi sthuthikkaam... Pullonte veenede paattum paaloottum ponmaninaagangalkkinnithaa nernnen kalamittu kai kooppi kuravaayittaarthu azhakulla kanyamaaraadi thimirthen sheevothi poojikkum shree padmanaabhaa neeyente unniye pottane naadhaa.. pullorkkidaavinu aayussum bhaagyom ullazhinjekane naagathaanmaare ullazhinjekane naagathaanmaare... naagathaanmaare.. naagathaanmaare... Mizhikalkku pookkanee aaromal kanmani mazhavillin thoppile maanikya maina nee kudamulla aadyamaay choodunna poothiri kulirkaattin kaikalil aalolamaadi nee... Mozhiyunna vaakku thenuo mozhiyaatha vaakku ponno pozhiyum nilaavu pole azhake chirichu vaa nee kuyilin paattu kettaal kooki aarthidum koode nee ninte paatto kettu ninnu nin kalithozhiyo kiliyo Oru maathra nee maranjaal karal nonthu povathaaro marumaathra nee ananjaal manimuthamekukille kurukum venpiraakkal koodu koottiyo ninnilum kaadu poothu kaattarinju thennidum thinnuvaan kothiyaay... Mizhikalkku pookkanee aaromal kanmani mazhavillin thoppile maanikya maina nee kudamulla aadyamaay choodunna poothiri kulirkaattin kaikalil aalolamaadi nee... aalolamaadi nee... aalolamaadi nee... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആയില്യം കാവിലെ നാഗത്താന്മാരേ ആരോമലുണ്ണിയേ കാത്തരുളേണേ തെക്കിനിക്കാവിലെ ചിത്രകൂടത്തിൽ നെയ്ത്തിരി വച്ചും പാടിസ്തുതിക്കാം... പുള്ളോന്റെ വീണേടെ പാട്ടും പാലൂട്ടും പൊന്മണിനാഗങ്ങൾക്കിന്നിതാ നേർന്നേൻ കളമിട്ടു കൈകൂപ്പി കുരവായിട്ടാർത്തു അഴകുള്ള കന്യമാരാടിത്തിമിർത്തേൻ ശീവോതി പൂജിക്കും ശ്രീപദ്മനാഭാ നീയെന്റെ ഉണ്ണിയേ പോറ്റണേ നാഥാ.. പുള്ളോർക്കിടാവിന് ആയുസ്സും ഭാഗ്യോം ഉള്ളഴിഞ്ഞേകണേ നാഗത്താന്മാരേ.. ഉള്ളഴിഞ്ഞേകണേ നാഗത്താന്മാരേ... നാഗത്താന്മാരേ... നാഗത്താന്മാരേ... മിഴികൾക്കു പൂക്കണീ ആരോമൽ കണ്മണി മഴവില്ലിൻ തോപ്പിലേ മാണിക്യമൈന നീ കുടമുല്ല ആദ്യമായ് ചൂടുന്ന പൂത്തിരി കുളിർകാറ്റിൻ കൈകളിൽ ആലോലമാടി നീ... മൊഴിയുന്ന വാക്കു തേനോ മൊഴിയാത്ത വാക്കു പൊന്നോ പൊഴിയും നിലാവു പോലേ അഴകേ ചിരിച്ചുവാ നീ കുയിലിൻ പാട്ടു കേട്ടാൽ കൂകിയാർത്തിടും കൂടെ നീ നിന്റെ പാട്ടോ കേട്ടുനിന്നു നിൻ കളിത്തോഴിയോ കിളിയോ... ഒരു മാത്ര നീ മറഞ്ഞാൽ കരൾ നൊന്തുപോവതാരോ മറുമാത്ര നീ അണഞ്ഞാൽ മണിമുത്തമേകുകില്ലേ കുറുകും വെൺപിറാക്കൾ കൂടു കൂട്ടിയോ നിന്നിലും കാടുപൂത്തു കാറ്ററിഞ്ഞു തേനിടും തിന്നുവാൻ കൊതിയായ്... മിഴികൾക്കു പൂക്കണീ ആരോമൽ കണ്മണി മഴവില്ലിൻ തോപ്പിലേ മാണിക്യമൈന നീ കുടമുല്ല ആദ്യമായ് ചൂടുന്ന പൂത്തിരി കുളിർകാറ്റിൻ കൈകളിൽ ആലോലമാടി നീ... ആലോലമാടി നീ... ആലോലമാടി നീ... |
Other Songs in this movie
- Perakkidaavine
- Singer : Vidyadharan Master | Lyrics : ONV Kurup | Music : Vidyadharan Master