

Perakkidaavine ...
Movie | Venalodungaathe (2012) |
Movie Director | Sanjeev Sivan |
Lyrics | ONV Kurup |
Music | Vidyadharan Master |
Singers | Vidyadharan Master |
Lyrics
Lyrics submitted by: Indu Ramesh Aa... aa... Perakkidaavine tholil kidathi njaanee vazhi vanna neram kaanaan kothichoraa paadavarampathe poovukalengu poyi aarodum mindaathe thaamarathumpeem poy paattinte thenkudamokkatheduthoru pulluva penkodiyaale veettile unnikku naavoru paaduvaanaarum vilichille naanazhi nellinte kaanikkem thannille... Olenjaalikkiliye ninakkirunnaadaanoroonjaalille aadikkuzhanju nilkkum kudamulla aarude koodeppoy aaraarum nokkaanjitto vayalamma paayum theruthu poyee koythinu vanna thathe manithathe koythukaalangalum poy... Kaavile mainakalum kalappura praavuminnengu poyi kattakal koythukootti methichidum muttangalengu poyi kaarmukil paikkalenthe oru thulli paalum tharaathe poyi aarukalengu poyi kudamudachaaraarum kaanaathe poy Perakkidaavine tholil kidathi njaanee vazhi vanna neram kaanaan kothichoraa paadavarampathe poovukalengu poyi aarodum mindaathe thaamarathumpeem poy paattinte thenkudamokkatheduthoru pulluva penkodiyaale veettile unnikku naavoru paaduvaanaarum vilichille naanazhi nellinte kaanikkem thannille... naanazhi nellinte kaanikkem thannille... kaanikkem thannille... kaanikkem thannille... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... പേരക്കിടാവിനെ തോളിൽ കിടത്തി ഞാനീ വഴി വന്ന നേരം കാണാൻ കൊതിച്ചൊരാ പാടവരമ്പത്തെ പൂവുകളെങ്ങുപോയി ആരോടും മിണ്ടാതെ താമരത്തുമ്പീം പോയ് പാട്ടിന്റെ തേൻ കുടമൊക്കത്തെടുത്തൊരു പുള്ളുവപ്പെൺകൊടിയാളേ വീട്ടിലെ ഉണ്ണിക്കു നാവോറു പാടുവാനാരും വിളിച്ചില്ലേ നാനാഴി നെല്ലിന്റെ കാണിക്കേം തന്നില്ലേ... ഓലേഞ്ഞാലിക്കിളിയേ നിനക്കിരുന്നാടാനൊരൂഞ്ഞാലില്ലേ ആടിക്കുഴഞ്ഞു നിൽക്കും കുടമുല്ല ആരുടെകൂടെപ്പോയ് ആരാരും നോക്കാഞ്ഞിട്ടോ വയലമ്മ പായും തെറുത്തുപോയീ കൊയ്ത്തിനു വന്ന തത്തേ മണിത്തത്തേ കൊയ്ത്തുകാലങ്ങളും പോയ്... കാവിലെ മൈനകളും കളപ്പുര പ്രാവുമിന്നെങ്ങുപോയി കറ്റകൾ കൊയ്തുകൂട്ടി മെതിച്ചിടും മുറ്റങ്ങളെങ്ങുപോയി കാർമുകിൽ പൈക്കളെന്തേ ഒരു തുള്ളി പാലും തരാതെപോയി ആറുകളെങ്ങുപോയി കുടമുടച്ചാരാരും കാണാതെപോയ്... പേരക്കിടാവിനെ തോളിൽ കിടത്തി ഞാനീ വഴി വന്ന നേരം കാണാൻ കൊതിച്ചൊരാ പാടവരമ്പത്തെ പൂവുകളെങ്ങുപോയി ആരോടും മിണ്ടാതെ താമരത്തുമ്പീം പോയ് പാട്ടിന്റെ തേൻ കുടമൊക്കത്തെടുത്തൊരു പുള്ളുവപ്പെൺകൊടിയാളേ വീട്ടിലെ ഉണ്ണിക്കു നാവോറു പാടുവാനാരും വിളിച്ചില്ലേ നാനാഴി നെല്ലിന്റെ കാണിക്കേം തന്നില്ലേ... നാനാഴി നെല്ലിന്റെ കാണിക്കേം തന്നില്ലേ... കാണിക്കേം തന്നില്ലേ... കാണിക്കേം തന്നില്ലേ... |
Other Songs in this movie
- Aayilyam Kaavile
- Singer : Vidyadharan Master | Lyrics : ONV Kurup | Music : Vidyadharan Master