View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സായാഹ്ന രാഗം ...

ചിത്രംഉത്തരം പറയാതെ (2017)
ചലച്ചിത്ര സംവിധാനംകൊല്ലം കെ രാ‍ജേഷ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംനന്ദു കർത്ത
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Saayaahna raagam maayunnu
murivetta mounam neerunnu
irulaarnnoreeran meghathin
mazhavillu maanje pokunnu
thaliraaya kaalam theernnilla
kothi theeruvolam kandilla
mizhineeru polum maaykkaathe
nirayunna kannil nokaathe
akalunnu kaane kaane doore doore nee...
saayaahna raagam maayunnu
murivetta mounam neerunnu...

valarunna kaalam thotten
chirakaala moham ninnil
enthenthu varnnajaalam ezhutheela njaan.. (valarunna.. )
manjuthulli enna pol
theeveyil kavarnnu poy
ormma maathram eeranaayi
karalilazhalin kadalaay...

saayaahna raagam maayunnu
murivetta mounam neerunnu...

kothi theeruvolam ninne
parilaalanathaal moodaan
ennennum omanikkaan eriyunnu njaan... (kothi theeruvolam.. )
ennu kaanumaa mukham
ente kaikkudannayil
kori nilkkumee jalam
idari idari ozhiye...

saayaahna raagam maayunnu
murivetta mounam neerunnu
irulaarnnoreeran meghathin
mazhavillu maanje pokunnu
thaliraaya kaalam theernnilla
kothi theeruvolam kandilla
mizhineeru polum maaykkaathe
nirayunna kannil nokaathe
akalunnu kaane kaane doore doore nee...
saayaahna raagam maayunnu
murivetta mounam neerunnu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

സായാഹ്നരാഗം മായുന്നു
മുറിവേറ്റ മൗനം നീറുന്നു
ഇരുളാർന്നൊരീറൻ മേഘത്തിൻ
മഴവില്ലു മാഞ്ഞേപോകുന്നു
തളിരായ കാലം തീർന്നില്ല
കൊതി തീരുവോളം കണ്ടില്ല
മിഴിനീരു പോലും മായ്ക്കാതെ
നിറയുന്ന കണ്ണിൽ നോക്കാതെ
അകലുന്നു കാണേക്കാണേ ദൂരേദൂരേ നീ...
സായാഹ്നരാഗം മായുന്നു
മുറിവേറ്റ മൗനം നീറുന്നു...

വളരുന്ന കാലം തൊട്ടെൻ
ചിരകാലമോഹം നിന്നിൽ
എന്തെന്തു വർണ്ണജാലം എഴുതീല ഞാൻ.. (വളരുന്ന.. )
മഞ്ഞുതുള്ളിയെന്ന പോൽ
തീവെയിൽ കവർന്നു പോയ്
ഓർമ്മ മാത്രം ഈറനായി
കരളിലഴലിൻ കടലായ്...

സായാഹ്നരാഗം മായുന്നു
മുറിവേറ്റ മൗനം നീറുന്നു...

കൊതി തീരുവോളം നിന്നെ
പരിലാളനത്താൽ മൂടാൻ
എന്നെന്നുമോമനിക്കാൻ എരിയുന്നു ഞാൻ.. (കൊതി തീരുവോളം.. )
എന്നു കാണുമാ മുഖം
എന്റെ കൈക്കുടന്നയിൽ
കോരിനിൽക്കുമീ ജലം
ഇടറി ഇടറി ഒഴിയേ...

സായാഹ്നരാഗം മായുന്നു
മുറിവേറ്റ മൗനം നീറുന്നു
ഇരുളാർന്നൊരീറൻ മേഘത്തിൻ
മഴവില്ലു മാഞ്ഞേപോകുന്നു
തളിരായ കാലം തീർന്നില്ല
കൊതി തീരുവോളം കണ്ടില്ല
മിഴിനീരു പോലും മായ്ക്കാതെ
നിറയുന്ന കണ്ണിൽ നോക്കാതെ
അകലുന്നു കാണേക്കാണേ ദൂരേദൂരേ നീ...
സായാഹ്നരാഗം മായുന്നു
മുറിവേറ്റ മൗനം നീറുന്നു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയസഖീ
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍, ജുദിത്ത് ആന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നന്ദു കർത്ത
മേഘം വാനിൽ
ആലാപനം : നന്ദു കർത്ത   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നന്ദു കർത്ത