Priyasakhee ...
Movie | Utharam Parayaathe (2017) |
Movie Director | Kollam K Rajesh |
Lyrics | Rafeeq Ahamed |
Music | Nandhu Kartha |
Singers | Rakesh Brahmanandan, Judith Ann |
Lyrics
Lyrics submitted by: Indu Ramesh Priyasakhi nin chiri vidarumpol pranayanilaavaay pathayum njaan panimathimukhi nee anayumpol adi muthal mudi vare kulirum njaan kondaalumenthe thendunna vande kannaaram pothunna kali venda manassileyaashakal shariyalla.... nin kanminnalil en nenchilerunnu moham aa mohathin veenvaakkonnum vevilla ponne chellakkaattil chaayum ee illikkoottam neeye velippoovum kandaal thaane nilkkum neeye meghachelathumpum kandaalangottodum kothiyanithaa... (priyasakhi... ) en devee nee munpil vannu poovaay vidarnnu janmangalkku munpengo ninnaathmabandham innolam ennullil thedithedi vannu unmaadangal pookkum swarggam polen nencham ennil vannu chinni peythu swapnangal than shalabhamazha... pakaloli polini theliyaaraay athiliniyoliyaan kazhiyaathaay aarodume nin aalola vesham aadaan varendini malarsharanaay thani niramaarnnini varavaayi... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പ്രിയസഖി നിൻ ചിരി വിടരുമ്പോൾ പ്രണയനിലാവായ് പതയും ഞാൻ പനിമതിമുഖി നീ അണയുമ്പോൾ അടി മുതൽ മുടി വരെ കുളിരും ഞാൻ കൊണ്ടാലുമെന്തേ തെണ്ടുന്ന വണ്ടേ കണ്ണാരം പൊത്തുന്ന കളി വേണ്ട മനസ്സിലെയാശകൾ ശരിയല്ല... നിൻ കൺമിന്നലിൽ എൻ നെഞ്ചിലേറുന്നു മോഹം ആ മോഹത്തിൻ വീൺവാക്കൊന്നും വേവില്ല പൊന്നേ ചെല്ലക്കാറ്റിൽ ചായും ഈ ഇല്ലിക്കൂട്ടം നീയേ വേലിപ്പൂവും കണ്ടാൽ താനേ നിൽക്കും നീയേ മേഘച്ചേലത്തുമ്പും കണ്ടാലങ്ങോട്ടോടും കൊതിയനിതാ... (പ്രിയസഖി... ) എൻ ദേവീ നീ മുൻപിൽ വന്നു പൂവായ് വിടർന്നു ജന്മങ്ങൾക്കു മുൻപെങ്ങോ നിന്നാത്മബന്ധം ഇന്നോളം എന്നുള്ളിൽ തേടിത്തേടി വന്നു ഉന്മാദങ്ങൾ പൂക്കും സ്വർഗ്ഗം പോലെൻ നെഞ്ചം എന്നിൽ വന്നു ചിന്നിപ്പെയ്തു സ്വപ്നങ്ങൾ തൻ ശലഭമഴ... പകലൊളൊ പോലിനി തെളിയാറായ് അതിലിനിയൊളിയാൻ കഴിയാതായ് ആരോടുമേ നിൻ ആലോലവേഷം ആടാൻ വരേണ്ടിനി മലർശരനായ് തനിനിറമാർന്നിനി വരവായി... |
Other Songs in this movie
- Saayaahna Raagam
- Singer : P Jayachandran | Lyrics : Rafeeq Ahamed | Music : Nandhu Kartha
- Megham Vaanil
- Singer : Nandhu Kartha | Lyrics : Rafeeq Ahamed | Music : Nandhu Kartha