View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവാകും നീയെൻ ...

ചിത്രംഅലമാര (2017)
ചലച്ചിത്ര സംവിധാനംമിഥുൻ മാനുവൽ തോമസ്‌
ഗാനരചന മനു മൻജിത്‌
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംവിജയ്‌ യേശുദാസ്‌, അഞ്ജു ജോസഫ്

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

പൂവാകും നീയെന്‍ അരികില്ലെങ്കിലോ
ശലഭമാം ഞാന്‍ ഏകന്‍ അല്ലെ
നിന്‍ നിഴലായി വാനില്‍ പറന്നുയരാനായി
ചിറകുകള്‍ വിടര്‍ത്തിടാം എന്നും
കനവിെലാരു പീലിതുമ്പായി
നീ തൊടുമ്പോഴെല്ലാം
തെളിയുമൊരു മിന്നൽ നാളം
കൺകളിൽ കാണാൻ
ഇനി വീണ് നിലവിൽ തനിയെ
പൂത്തൊരുങ്ങീടും
താരകം തൂവൽ വിരിയിൽ
രാവുറങ്ങീടാം
പൂവാകും നീയെൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകൻ അല്ലെ
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നിവർത്തിടാം എന്നും
ഓ മനസ്സിന്‍ നിനവാകെ
മഴയില്‍ നനവേല്‍ക്കെ
നാണം കവിളോരം
ചായം തൂകാറായി
പുലരൊളി തന്‍ ഇളവെയിലിന്‍ നിഴലായി
നറുമലരിൻ ഇതളുകൾ തഴുകാൻ
പുതുമഴയിതാ തളിരിടും
പുഴയായി i
കുളിരെയെഴുതിടും
മൊഴികളിൽ ഒഴുകാൻ
പൂവാകുന്നീ
പൂവാകും നീയെൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാന്‍ ഏകന്‍ അല്ലെ
നിന്‍ നിഴലായി വാനില്‍ പറന്നുയരാനായി
ചിറകുകള്‍ വിടര്‍ത്തിടാം എന്നും
മഴവിൽ കിളിവാതിൽ
മൂടും മറ നീക്കി
സഖിയെ തിരയാനായി
മുകിലിൽ വരുമോ നീ
നദിയിലകളിലൊരു
പകൽ അലയാം
തളിർ ഇലകളായി
അരികിലായി പൊഴിയാം
ഇതുവഴി വരും ...
ഒളികളിൽ കനിയായ്
തുള്ളിടുമിടും കഥകൾ
പറയാം
പൂവാകും നീയെൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാന്‍ ഏകന്‍ അല്ലെ
നിന്‍ നിഴലായി വാനില്‍ പറന്നുയരാനായി
ചിറകുകള്‍ വിടര്‍ത്തിടാം എന്നും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ തല ചുറ്റണ പോൽ
ആലാപനം : സൂരജ് എസ് കുറുപ്പ്, രണ്‍ജി പണിക്കര്‍   |   രചന : മനു മൻജിത്‌   |   സംഗീതം : സൂരജ് എസ് കുറുപ്പ്