View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kai Veeshi Neengunna ...

MovieThe Great Father (2017)
Movie DirectorHaneef Adeni
LyricsBK Harinarayanan
MusicGopi Sundar
SingersVijay Yesudas

Lyrics

Lyrics submitted by: Indu Ramesh

Kai veeshi neengunna swapna meghame
marayuvathenthe akale
kai veeshi neengunna kunju thennale
thirike varille ini nee..
paathi malare nee ithalukaluriye
praananithilaake chithalukaruraye...

evideyo chithariyo
paithale nee pozhiyum kanavu chirikal
thaathanullil pukayum kanalu tharikal
doore doore novin rithusandhya maayave
kari padarum kadalaasu paava pole
poliyaruthe karayaathe kunjuvaave
ini njaan thunayaay arike..
evideyo... chithariyo...

amma than nenchile paattineenam
paathiyil ninnu poy vingalode
ninnilam thengalil odiyethaan
pinneyum vaikiyen thaatha janmam
kannu pothum kaalame nin neethiyevide
kandu nilkkum lokame nin snehamevide
pidayaathe nee adaraathe nee
arike njaan ennennum...

evideyo.. chithariyo..
laavayaay pollidum ninte mounam
praavu pol konchumo onnu kaathil
kannuneer maariyaal ninne veendum
vennilaathumpiyaay maattidaam njaan
nee ninachaal odiyethaamennumarike
kaavalaayi koode nilkkaamennumazhake
patharaathe nee idaraathe nee chiri thookoo en vaave...

evideyo chithariyo
paithale nee pozhiyum kanavu chirikal
thaathanullil pukayum kanalu tharikal
doore doore novin rithusandhya maayave
kari padarum kadalaasu paava pole
poliyaruthe karayaathe kunjuvaave
ini njaan thunayaay arike...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കൈവീശി നീങ്ങുന്ന സ്വപ്നമേഘമേ
മറയുവതെന്തേ അകലേ
കൈവീശി നീങ്ങുന്ന കുഞ്ഞുതെന്നലേ
തിരികെവരില്ലേ ഇനി നീ..
പാതിമലരേ നീ ഇതളുകളുരിയേ
പ്രാണനിതിലാകേ ചിതലുകളുറയേ...

എവിടെയോ ചിതറിയോ
പൈതലേ നീ പൊഴിയും കനവുചിരികൾ
താതനുള്ളിൽ പുകയും കനലുതരികൾ
ദൂരേ ദൂരേ നോവിൻ ഋതുസന്ധ്യ മായവേ
കരി പടരും കടലാസുപാവ പോലെ
പൊലിയരുതേ കരയാതെ കുഞ്ഞുവാവേ
ഇനി ഞാൻ തുണയായ് അരികേ..
എവിടെയോ.. ചിതറിയോ...

അമ്മ തൻ നെഞ്ചിലെ പാട്ടിനീണം
പാതിയിൽ നിന്നുപോയ് വിങ്ങലോടെ
നിന്നിളം തേങ്ങലിൽ ഓടിയെത്താൻ
പിന്നെയും വൈകിയെൻ താതജന്മം
കണ്ണുപൊത്തും കാലമേ നിൻ നീതിയെവിടേ
കണ്ടുനിൽക്കും ലോകമേ നിൻ സ്നേഹമെവിടേ
പിടയാതെ നീ അടരാതെ നീ
അരികേ ഞാൻ എന്നെന്നും...

എവിടെയോ.. ചിതറിയോ..
ലാവയായ് പൊള്ളിടും നിന്റെ മൗനം
പ്രാവു പോൽ കൊഞ്ചുമോ ഒന്നു കാതിൽ
കണ്ണുനീർ മാരിയാൽ നിന്നെ വീണ്ടും
വെണ്ണിലാത്തുമ്പിയായ് മാറ്റിടാം ഞാൻ
നീ നിനച്ചാൽ ഓടിയെത്താമെന്നുമരികേ
കാവലായി കൂടെ നിൽക്കാമെന്നുമഴകേ
പതറാതേ നീ ഇടറാതേ നീ ചിരി തൂകൂ എൻ വാവേ...

എവിടെയോ ചിതറിയോ
പൈതലേ നീ പൊഴിയും കനവുചിരികൾ
താതനുള്ളിൽ പുകയും കനലുതരികൾ
ദൂരേ ദൂരേ നോവിൻ ഋതുസന്ധ്യ മായവേ
കരി പടരും കടലാസുപാവ പോലെ
പൊലിയരുതേ കരയാതെ കുഞ്ഞുവാവേ
ഇനി ഞാൻ തുണയായ് അരികേ...


Other Songs in this movie

Ko Ko Kozhi
Singer : Prarthana Indrajith, Nakshathra Indrajith   |   Lyrics : BK Harinarayanan   |   Music : Gopi Sundar