View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒടുവിലീ യാത്രയ്ക്കിന്ന് ...

ചിത്രംജോര്‍ജ്ജേട്ടന്‍സ് പൂരം (2017)
ചലച്ചിത്ര സംവിധാനംബിജു കെ അരൂക്കുറ്റി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sreeraj T Sreenivas

വരികള്‍ ചേര്‍ത്തത്: Sreeraj T Sreenivas

ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തീ...
ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തീ...
പരിമിതമാമീ ലോകത്തിൽ കടമകൾ മുഴുവൻ തീരുന്നേ
പരാമപിതാവിൻ ചാരത്ത് പുതിയൊരിടം ഞാൻ തേടുന്നേ...

നെറുകയിലൊടുവിൽ മുത്തുമ്പോൾ കരയരുതേ നീ പിടയരുതേ
മൃതിതൻ പടികൾ കയറുമ്പോൾ തുണതരണേ നിൻ പ്രാർത്ഥനയാൽ
സ്മൃതികളിലെന്നെ ചേർക്കേണേ ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ
ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തീ...

ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തീ...
പരിമിതമാമീ ലോകത്തിൽ കടമകൾ മുഴുവൻ തീരുന്നേ
പരാമപിതാവിൻ ചാരത്ത് പുതിയൊരിടം ഞാൻ തേടുന്നേ...

ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തീ...
സ്നേഹം തന്നോരെൻപ്രിയരെ ദേഹം വെടിയും നേരത്ത്
മിശിഹാ തന്നുടെ നാമത്തിൽ നന്ദി പറഞ്ഞു മടങ്ങട്ടേ...
നന്ദി പറഞ്ഞു മടങ്ങട്ടേ...
നന്ദി പറഞ്ഞു മടങ്ങട്ടേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജോലീം കൂലീം ഇല്ല
ആലാപനം : കോറസ്‌, ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഓമൽച്ചിരിയോ
ആലാപനം : റംസി അഹമ്മദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഒടുവിലീ യാത്രയ്ക്കിന്ന്
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കബഡി കബഡി
ആലാപനം : രഞ്ജിത്ത്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍