ഇന്നലെ നീയൊരു സുന്ദര രാഗമായെൻ ...
ചിത്രം | സ്ത്രീ (1970) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical innale neeyoru sundara raagamaayen ponnodakkuzhalil vannolichirunnu maamaka karaangulee chumbana lahariyil prema sangeethmay nee purathu vannu (innale...) maanathe mattuppaavil thaarakaa naarimaaraa gaana nirjhari kettu tharichu ninnu (maanathe..) neela maamarangalil chaarininnilam thennal thaalamadikkaan polum marannu poyi (innale...) innaleyoru navavaasara swapnamaay nee en manomukurathil virunnu vannu chaithra sugandhathinte thalavrindathin keezhil madhyaahna manohari mayangeedumbol munthirikkulakalal noopuram aninjethum sundara vasanthashree enna pole mugdhaanuraagathinte paana bhaajanam neetti nritha vilaasini nee arikil vannu (innale...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു മാമക കരാംഗുലീ ചുംബനലഹരിയില്‍ പ്രേമസംഗീതമായ് നീ പുറത്തുവന്നു (ഇന്നലെ..) മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ- ഗാനനിർഝരി കേട്ടു തരിച്ചുനിന്നു (മാനത്തെ..) നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍ താളമടിക്കാന്‍ പോലും മറന്നുപോയി (ഇന്നലെ..) ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നു ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്കീഴില് മധ്യാഹ്നമനോഹരി മയങ്ങീടുമ്പോള്‍ മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും സുന്ദരവസന്തശ്രീ എന്നപോലെ മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി നീ അരികില്‍ വന്നു (ഇന്നലെ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്നലെ നീയൊരു സുന്ദര രാഗമായെൻ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കവിത പാടിയ രാക്കുയിലിന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജന്മം നൽകി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്പലവെളിയിൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി