View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയില്യം കാവും മലയും ...

ചിത്രംതൊണ്ടിമുതലും ദൃക്‌സാക്ഷിയും (2017)
ചലച്ചിത്ര സംവിധാനംദിലീഷ് പോത്തൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംസിതാര കൃഷ്ണകുമാര്‍, ഗോവിന്ദ് മേനോൻ

വരികള്‍

Lyrics submitted by: Indu Ramesh

Aayilyam kaavum malayum
athiraani puzhayude kadavum
evide poyithedee penne engine poyithedee
njaanonnum kandillallo
njaanonnum kettillallo
kannonnu thurakkana neram
kaanaathaayallo ponne kaanaathaayallo...

anthyaanan kunninu thaazhe
arayaalile kuruvikalevide
dhanumaasa kaattin kayyil
kulirevide kulirevide
njaanavide koyyaan poyee
kathirkatta methikkaan poyee
naduvonnu nivarthana neram
kaanaathaayallo ponne kaanaathaayallo...

thaane thannaano..aa ponne
thaane thanathinno..
thaane thanthaanam ponne
thanathinnam thaano...

arayolam vellam nirayum
cheruthottile paralmeenevide
kuda neerthana maarikkaarum
kodiminnalthaaliyumevide
njaanonnu kulikkaan poyee
murumundu nanakkaan poyee
mudi kothikkerum neram kaanaathaayallo
ah ponne kaanaathaayallo...

aayilyam kaavum malayum
athiraani puzhayude kadavum
evide poyithedee penne engine poyithedee
njaanonnum kandillallo
njaanonnum kettillallo
kannonnu thurakkana neram
kaanaathaayallo ponne kaanaathaayallo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആയില്യം കാവും മലയും
അതിരാണിപ്പുഴയുടെ കടവും
എവിടെപ്പോയിതെടീ പെണ്ണേ എങ്ങിനെ പോയിതെടീ
ഞാനൊന്നും കണ്ടില്ലല്ലോ
ഞാനൊന്നും കേട്ടില്ലല്ലോ
കണ്ണൊന്നു തുറക്കണ നേരം
കണാതായല്ലോ പൊന്നേ കാണാതായല്ലോ...

അന്ത്യാണൻ കുന്നിനു താഴെ
അരയാലിലെ കുരുവികളെവിടെ
ധനുമാസക്കാറ്റിൻ കയ്യിൽ
കുളിരെവിടേ കുളിരെവിടേ
ഞാനവിടെ കൊയ്യമ്പോയീ
കതിർകറ്റ മെതിക്കാമ്പോയീ
നടുവൊന്നു നിവർത്തണ നേരം
കാണാതായല്ലോ പൊന്നേ കാണാതായല്ലോ...

താനേ തന്നാനോ.. ആ പൊന്നേ
താനേ തനതിന്നോ..
താനേ തന്താനം പൊന്നേ
തനതിന്നം താനോ...

അരയോളം വെളം നിറയും
ചെറുതോട്ടിലെ പരൽ മീനെവിടേ
കുട നീർത്തണ മാരിക്കാറും
കൊടിമിന്നൽത്താലിയുമെവിടേ
ഞാനൊന്നു കുളിക്കാമ്പോയീ
മുറുമുണ്ടു നനക്കാമ്പോയീ
മുടി കോതിക്കേറും നേരം
കാണാതായല്ലോ ആ പൊന്നേ കാണാതായല്ലോ...

ആയില്യം കാവും മലയും
അതിരാണിപ്പുഴയുടെ കടവും
എവിടെപ്പോയിതെടീ പെണ്ണേ എങ്ങിനെ പോയിതെടീ
ഞാനൊന്നും കണ്ടില്ലല്ലോ
ഞാനൊന്നും കേട്ടില്ലല്ലോ
കണ്ണൊന്നു തുറക്കണ നേരം
കണാതായല്ലോ പൊന്നേ കാണാതായല്ലോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിലെ പൊയ്ക
ആലാപനം : ഗണേഷ്‌ സുന്ദരം, സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
വരും വരും
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കണ്ണിലെ പൊയ്ക (Unplugged)
ആലാപനം : ഗണേഷ്‌ സുന്ദരം, സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍