View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികിൽ ഇനി ഞാൻ വരാം ...

ചിത്രംആദം ജോൺ (2017)
ചലച്ചിത്ര സംവിധാനംജിനു വി എബ്രഹാം
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംദീപക്‌ ദേവ്‌
ആലാപനംപ്രിഥ്വിരാജ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mezhukuthirikal urukiyuruki akameyuthirum novil
nagaravazhiyil pakalukalilum irulu kalarum naalil
oru nizhalupol ithile ozhukiyo njaan
azhalaruli maanjathenthe nee
pozhiyumoru thaaramaayannenil vannu nee
pathiye thazhukaan marannu njaan
akaleyoru konil neeyinnereyurukumbol
arikilini njaan varaam
chirakumini njaan ekidaam...

samaya nadi than thirayiloru naal
thirikeyozhukaamenkil
pazhaya nimisham iniyumathupol
nukaruvathinaayenkil
karathalirilentharulum pakaramaay njaan
arikeyiniyonnu varumo nee
pozhiyumoru thaaramaayannenil vannu nee
pathiye thazhukaan marannu njaan
akaleyoru konil neeyinnereyurukumbol
arikilini njaan varaam
chirakumini njaan ekidaam...

piriyukilumevideyo thunayaruliyundaval
murivukalilenne thaloduvaan
anudinavumavalile swaramadhuramormmayaay
thalarumoru neram choodi njaan
pozhiyumoru thaaramaayannennil vannu nee
pathiye thazhukaan marannu njaan
akaleyoru konil neeyinnereyurukumbol
arikilini njaan varaam
chirakumini njaan ekidaam...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മെഴുകുതിരികൾ ഉരുകിയുരുകി അകമേയുതിരും നോവിൽ
നഗരവഴിയിൽ പകലുകളിലും ഇരുളു കലരും നാളിൽ
ഒരു നിഴലുപോൽ ഇതിലെ ഒഴുകിയോ ഞാൻ
അഴലരുളി മാഞ്ഞതെന്തേ നീ
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം ...

സമയനദിതൻ തിരയിലൊരുനാൾ
തിരികെയൊഴുകാമെങ്കിൽ
പഴയ നിമിഷം ഇനിയുമതുപോൽ
നുകരുവാതിനായെങ്കിൽ
കരതളിരിലെന്തരുളും പകരമായ് ഞാൻ
അരികെയിനിയൊന്നു വരുമോ നീ
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം ...

പിരിയുകിലുമെവിടെയോ തുണയാരുളിയുണ്ടവൾ
മുറിവുകളിലെന്നെ തലോടുവാൻ
അനുദിനവുമവളിലെ സ്വരമധുരമോർമ്മയായ്
തളരുമൊരു നേരം ചൂടി ഞാൻ
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ
അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ ഏകിടാം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാറ്റ്
ആലാപനം : കാര്‍ത്തിക്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ഏദൻ തോട്ടം
ആലാപനം : കാർത്തിക   |   രചന : ജിലു ജോസഫ്, ശ്രീ സി പി ചാണ്ടി (സഭ കവി )   |   സംഗീതം : ദീപക്‌ ദേവ്‌
മദർ ഡിയർ ഓ പ്രേ ഫോർ മി
ആലാപനം : ദീപക്‌ ദേവ്‌, പല്ലവി ദീപക് ദേവ്   |   രചന :   |   സംഗീതം : ദീപക്‌ ദേവ്‌