കണ്ടിട്ടും കണ്ടിട്ടും (F) ...
ചിത്രം | വില്ലൻ (2017) |
ചലച്ചിത്ര സംവിധാനം | ബി ഉണ്ണികൃഷ്ണൻ |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | 4 മ്യൂസിക്സ് |
ആലാപനം | സിതാര കൃഷ്ണകുമാര്‍ |
വരികള്‍
Lyrics submitted by: Indu Ramesh Kandittum kandittum poraathe thammil kannodu kannoram cherunnu naam peythittum peythittum thoraathe veendum vaarmeghathellaayi marunnu naam.. njaattuvelakkaalangalere poymaranju doore innalekal thoomanju pole melle maanjathenthe enthellaam enthellaam chollaathe cholli kanneerum poonthenum kaimaari naam ennittum pinnentho thedunnille... (kandittum... ) saayamsandhya chaayam thoovum neeyaam vaanil melle chaayaan oro yaamam thaane paayum venal veyilaay njaanethunnu thaarangal naruviralezhuthi mohathin narumudiyizhayil ennittum naamentho thedunnille... (kandittum... ) muttathethum thekkan kaattil maampoo pookkum eearan gandham ormmakkompil oonjaalaadaan njaanaa kaathil paattaay maaraam aathmaavin irukara thazhukee snehathin niranadiyozhukee ennittum naamentho thedunnille... (kandittum... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘതെല്ലായി മാറുന്നു നാം.. ഞാറ്റുവേലക്കാലങ്ങളേറെ പോയ് മറഞ്ഞു ദൂരേ ഇന്നലെകൾ തൂമഞ്ഞു പോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി കണ്ണീരും പൂന്തേനും കൈമാറി നാം എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ... (കണ്ടിട്ടും... ) സായംസന്ധ്യ ചായം തൂവും നീയാം വാനിൽ മെല്ലെ ചായാൻ ഓരോ യാമം താനേ പായും വേനൽ വെയിലായ് ഞാനെത്തുന്നു താരങ്ങൾ നറുവിരലെഴുതി മോഹത്തിൻ നറുമുടിയിഴയിൽ എന്നിട്ടും നാമെന്തോ തേടുന്നില്ലേ... (കണ്ടിട്ടും... ) മുറ്റത്തെത്തും തെക്കൻ കാറ്റിൽ മാമ്പൂ പൂക്കും ഈറൻ ഗന്ധം ഓർമ്മക്കൊമ്പിൽ ഊഞ്ഞാലാടാൻ ഞാനാ കാതിൽ പാട്ടായ് മാറാം ആത്മാവിൻ ഇരുകര തഴുകീ സ്നേഹത്തിൻ നിറനദിയൊഴുകീ എന്നിട്ടും നാമെന്തോ തേടുന്നില്ലേ... (കണ്ടിട്ടും... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ടിട്ടും കണ്ടിട്ടും (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : 4 മ്യൂസിക്സ്
- അങ്ങകലെ
- ആലാപനം : നിരഞ്ജ് സുരേഷ്, ശക്തിശ്രീ ഗോപാലന് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : 4 മ്യൂസിക്സ്
- പതിയെ നീ
- ആലാപനം : ഹരിത ബാലകൃഷ്ണൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : 4 മ്യൂസിക്സ്
- വില്ലൻ പ്രൊമോ സോങ്ങ്
- ആലാപനം : നിരഞ്ജ് സുരേഷ്, Raashi Khanna | രചന : ബി കെ ഹരിനാരായണന് | സംഗീതം : 4 മ്യൂസിക്സ്