View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലഞൊറിയണ ...

ചിത്രംചക്കരമാവിന്‍ കൊമ്പത്ത്‌ (2017)
ചലച്ചിത്ര സംവിധാനംടോണി ചിറ്റേട്ടുകളം
ഗാനരചനടോണി ചിറ്റേട്ടുകളം
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Ala njoriyana theerathu
puzha ozhukana nerathu
paathi mooli chenna kaatte cholloo payyaaram
kathirulayana neram poy
vila choriyana kaalam poy
aaro paadum paanappaattin thaalam poye... hoy...

naadu vattanu kulirozhukiya thodunanganu
thalirilakalil choodu kathanu manamurukanu deve.. (naadu.. )
chiri thookana neram chila nerariyaa
ee naadin maaril chaayum neram
maanam nokki paadi thoovaam sneham...

thinthaa kida thakruthakka
thinthaa kida thakruthakka
thinthaa kida thakruthakkithaa...

koodu neyyana kili kurukanu
kaadu pookkana malanirakalil
thenozhukkane iniyunarana naade.. (koodu.. )
chiri thookana neram chila nerariyaa
ee naadin maaril chaayum neram
maanam nokki paadi thoovaam sneham...

thinthaa kida thakruthakka
thinthaa kida thakruthakka
thinthaa kida thakruthakkithaa...

ala njoriyana theerathu
puzha ozhukana nerathu
paathi mooli chenna kaatte cholloo payyaaram
kathirulayana neram poy
vila choriyana kaalam poy
aaro paadum paanappaattin thaalam poye... hoy...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അല ഞൊറിയണ തീരത്ത്
പുഴ ഒഴുകണ നേരത്ത്
പാതി മൂളി ചെന്ന കാറ്റേ ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ്
വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണാപ്പാട്ടിൻ താളം പോയേ.. ഹോയ്...

നാട് വറ്റണ് കുളിരൊഴുകിയ തോടുണങ്ങണ്
തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദേവേ.. (നാട്.. )
ചിരി തൂകണ നേരം ചില നേരറിയാ
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടി തൂവാം സ്നേഹം...

തിന്താ കിട തകൃതക്കാ
തിന്താ കിട തകൃതക്കാ
തിന്താ കിട തകൃതക്കിത്താ...

കൂടു നെയ്യണ കിളി കുറുകണ്
കാടു പൂക്കണ മലനിരകളിൽ
തേനൊഴുക്കണേ ഇനിയുണരണ നാടേ.. (കൂടു.. )
ചിരി തൂകണ നേരം ചില നേരറിയാ
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടി തൂവാം സ്നേഹം...

തിന്താ കിട തകൃതക്കാ
തിന്താ കിട തകൃതക്കാ
തിന്താ കിട തകൃതക്കിത്താ...

അല ഞൊറിയണ തീരത്ത്
പുഴ ഒഴുകണ നേരത്ത്
പാതി മൂളി ചെന്ന കാറ്റേ ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ്
വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണാപ്പാട്ടിൻ താളം പോയേ.. ഹോയ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലെ മാനത്ത്
ആലാപനം : ശുഭ രഘുനാഥ്   |   രചന : ടോണി ചിറ്റേട്ടുകളം   |   സംഗീതം : ബിജിബാല്‍
മഞ്ഞണിയും
ആലാപനം : ദേവദത്ത് ബിജിബാൽ, ശ്രേയ ജയദീപ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍