View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാവാടത്തുമ്പാലേ ...

ചിത്രംകുഞ്ഞിരാമായണം (2015)
ചലച്ചിത്ര സംവിധാനംബേസില്‍ ജോസഫ്
ഗാനരചന മനു മൻജിത്‌
സംഗീതംജസ്ട്റ്റിന്‍ പ്രഭാകരന്‍
ആലാപനംദയ ബിജിബാൽ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Paavaadathumpaale thattyaalum
koottonnum vettalle thottaavaadee
angetho naatteennee poomaaran
pennaale kondovaan porunneram
nilavilakkinu thiri therukkanam
niraparayathu venam
kuravayidaan koodu mutholum muthyamme...

Ding ding ding ding ding ding ding ding ding ding ding
ding ding ding ding ding ding ding ding ding ding ding

Paavaadathumpaale thattyaalum
koottonnum vettalle thottaavaadee
angetho naatteennee poomaaran
pennaale kondovaan porunneram...

Annaarakkannaa odi vaa
kannaanthumpee paari vaa
koodanayaan thidukkamenthaado.. (annaarakkannaa.. )
neelaakaashathoonjaalaadum meghakkunjaave
moovanthikkee theyyam thullum kaavil vannoode.. hey
​moovanthikkee theyyam thullum kaavil vannoode...

Manjappoovin mettile kunjappooppan thaadiyaay
naadithellaam nadannu kandeedaam.. (manjappoovin.. )
​kaannadithodoram paadum vannaathippullin
payyaarathin paalppaayasakkinnam katteedaam.. hey
​payyaarathin paalppaayasakkinnam katteedaam..​.

Ding ding ding ding ding ding ding ding ding ding ding
ding ding ding ding ding ding ding ding ding ding ding

​Paavaadathumpaale thattyaalum
koottonnum vettalle thottaavaadee
angetho naatteennee poomaaran
pennaale kondovaan porunneram
nilavilakkinu thiri therukkanam
niraparayathu venam
kuravayidaan koodu mutholum muthyamme...​
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാവാടത്തുമ്പാലേ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടീ
അങ്ങേതോ നാട്ടീന്നീ പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം
നിലവിളക്കിനു തിരി തെറുക്കണം
നിറപറയതു വേണം
കുരവയിടാൻ കൂട് മുത്തോലും മുത്ത്യമ്മേ...

ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ്
ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ്

പാവാടത്തുമ്പാലേ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടീ
അങ്ങേതോ നാട്ടീന്നീ പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം...

അണ്ണാറക്കണ്ണാ ഓടിവാ
കണ്ണാന്തുമ്പീ പാറിവാ
കൂടണയാൻ തിടുക്കമെന്താടോ.. (അണ്ണാറക്കണ്ണാ.. )
നീലാകാശത്തൂഞ്ഞാലാടും മേഘക്കുഞ്ഞാവേ
മൂവന്തിക്കീ തെയ്യം തുള്ളും കാവിൽ വന്നൂടേ.. ഹേ
മൂവന്തിക്കീ തെയ്യം തുള്ളും കാവിൽ വന്നൂടേ..

മഞ്ഞപ്പൂവിൻ മേട്ടിലെ കുഞ്ഞപ്പൂപ്പൻതാടിയായ്
നാടിതെല്ലാം നടന്നു കണ്ടീടാം.. (മഞ്ഞപ്പൂവിൻ.. )
കണ്ണാടിത്തോടോരം പാടും വണ്ണാത്തിപ്പുള്ളിൻ
പയ്യാരത്തിൻ പാൽപ്പായസക്കിണ്ണം കട്ടീടാം.. ഹേ
പയ്യാരത്തിൻ പാൽപ്പായസക്കിണ്ണം കട്ടീടാം...

ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ്
ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ് ടിങ്

പാവാടത്തുമ്പാലേ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടീ
അങ്ങേതോ നാട്ടീന്നീ പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം
നിലവിളക്കിനു തിരി തെറുക്കണം
നിറപറയതു വേണം
കുരവയിടാൻ കൂട് മുത്തോലും മുത്ത്യമ്മേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സല്‍സാ സോംഗ്
ആലാപനം :   |   രചന : മനു മൻജിത്‌   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
തുമ്പപ്പൂവേ സുന്ദരീ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ശങ്കര്‍ മഹാദേവന്‍, സ്രിന്റ അഷാബ്   |   രചന : മനു മൻജിത്‌   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
അയ്യയ്യോ അയ്യയ്യോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍