View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉദയതാരമേ ...

ചിത്രംഎഴുതാത്ത കഥ (1970)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംബി വസന്ത

വരികള്‍

Lyrics submitted by: Sreedevi Pillai

udaya thaarame shubha thaarame
unaraan vaikuvathenthe?
udayaparvatham ninakkaay
udyaana virunnorukki

mangala madhumozhi paadi varunnu
mandaanilanaam gaayakan
chandrika choodiya choodaamani pol
chandropalam thilangunnu

udaya thaarame shubha thaarame
unaraan vaikuvathenthe?
udayaparvvatham ninakkaay
udyaana virunnorukki

poovan kadalikal pulakamorukki
poojaa mandapa vaadiyil
niramanjuthirum hridyavumaayi
ee kaattu poovum vidarunnu

udaya thaarame shubha thaarame
unaraan vaikuvathenthe
udayaparvvatham ninakkaayi
udyaana virunnorukki udaya thaarame
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉദയതാരമേ ശുഭതാരമേ
ഉണരാന്‍ വൈകുവതെന്തേ
ഉദയപര്‍വ്വതം നിനക്കായ്
ഉദ്യാനവിരുന്നൊരുക്കി
(ഉദയതാരമേ...)

മംഗള മധുമൊഴി പാടിവരുന്നു
മന്ദാനിലനാം ഗായകന്‍
(മംഗള...)
ചന്ദ്രിക ചൂടിയ ചൂഡാമണിപോല്‍
ചന്ദ്രോപലം തിളങ്ങുന്നു
(ഉദയ താരമേ..)

പൂവന്‍ കദളികള്‍ പുളകമൊരുക്കി
പൂജാമണ്ഡപ വാതിലില്‍
(പൂവന്‍ കദളികള്‍ ...)
ഇളമഞ്ഞുതിരും ഹൃദയവുമായി
ഈ കാട്ടുപൂവും വിടരുന്നു
(ഉദയ താരമേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാണവീണ തന്‍
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വെണ്‍കൊറ്റക്കുടക്കീഴില്‍
ആലാപനം : പി ലീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണുണ്ടെങ്കിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സെന്ന മരതക ദ്വീപില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്പലമണികള്‍
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി