മിഴി നിറഞ്ഞു ...
ചിത്രം | ഈട (2017) |
ചലച്ചിത്ര സംവിധാനം | ബി അജിത് കുമാര്‍ |
ഗാനരചന | അവര്‍ അലി |
സംഗീതം | ജോണ്‍ പി വര്‍ക്കി |
ആലാപനം | അമല്‍ ആന്റണി, റോഷ്നി സുരേഷ് |
വരികള്‍
Lyrics submitted by: Ragesh Thiruvangad Mizhiyiniranju Minnum Novinenthu Madhuram Mozhikal thedi idarum ravithethra mridulam Nee pakarnna vakkin akavilakkin naalam Ravin Irulakattum ponvelichamengum Mizhimizhikalodezhuthiya puthukatha paranjalayam Yathra thudram Mizhimizhikalodezhuthiya puthukatha paranjalayam Yathra thudram Dooreyakilum koodeyundunee pranathanthriyil Chernna naalamayi Chillaneerthi njan kaathunilkkave v Vannucherumo Thennalayi nee Kanavodu kanavuruvidumoru kadhaparanjalayam Yathra thudaram Kanavodu kanavuruvidumoru kadhaparanjalayam Yathra thudaram Adhiruthandidum paravayai nee chirakinullile Thennalaayi njan Gaganaveedhiyil ozhukineenthidam Ini marannidam nizhalinormakal Pularolikalilizhayidumoru kadhaparanjalayam Yathra thudaram Pularolikalilizhayidumoru kadhaparanjalayam Yathra thudaram Alanjorinju melle harithatheeram thazhukum Puzhakadannu pokam koottamthetti akalam Alanjorinju melle harithatheeram thazhukum Puzhakadannu pokam koottamthetti akalam | വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട് മിഴി നിറഞ്ഞു മിന്നും നോവിനെന്തു മധുരം മൊഴികൾ തേടി ഇടറും രാവിതെത്ര മൃദുലം.... നീ പകർന്ന വാക്കിൻ അകവിളക്കിൻ നാളം രാവിന്നിരുളകറ്റും പൊൻവെളിച്ചമെങ്ങും.... മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം യാത്ര തുടരാം... മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം യാത്ര തുടരാം... ദൂരെയാകിലും... കൂടെയുണ്ട് നീ... പ്രാണതന്ത്രിയിൽ... ചേർന്ന നാദമായ്... ചില്ല നീർത്തി ഞാൻ... കാത്തുനിൽക്കവേ... വന്നു ചേരുമോ... തെന്നലായി നീ... കനവോടു കനവുരുവിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം... കനവോടു കനവുരുവിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം... അതിരു താണ്ടിടും... പറവയായി നീ... ചിറകിനുള്ളിലേ... തെന്നലായി ഞാൻ... ഗഗന വീഥിയിൽ... ഒഴുകി നീന്തിടാം... ഇനി മറന്നിടാം... നിഴലിനോർമകൾ... പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം... പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം... അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം... അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാരിവിൽ മായണ്
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : അവര്‍ അലി | സംഗീതം : ചന്ദ്രന് വെയറ്റുമ്മല്‍
- ഉടലിൻ അലകിൽ
- ആലാപനം : സജു ശ്രീനിവാസ് | രചന : അവര്‍ അലി | സംഗീതം : സജു ശ്രീനിവാസ്