View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറുക്കാൻ ചെല്ലം തുറന്ന ...

ചിത്രംവിവാഹം സ്വര്‍ഗ്ഗത്തില്‍ (1970)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

murukkaan chellam thurannu vechu
muthassi pandoru kadha paranju
muthassikkadhayile maayaakkuthiraykku
muthu chiraku... poonchiraku (murukkaan)

maayaakkuthirapputathu keri
manthrachirakukal veeshi
daivamurangum paalkkadal meethe
maanam meethe parannuyaraam (murukkaan)

arabikkadhayude naattilirangaam
alaavuddeenine kaanaam
avanteyalbhutha vilakkedukkaam
aashichathellaam medikkaam (murukkaan)

maayaadaasante naattilirangaam
madiyil niraye ponnedukkaam
veedu muzhuvan thankam meyaam
vishakkumbozhokkeyunnaam (murukkaan)

ambilimaamante veettilirangaam
amruthum kondu madangaam
ponmuttayidunnorarayannatthine
nammude veettil kondu poraam (murukkaan)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

മുറുക്കാന്‍ ചെല്ലം തുറന്നു വെച്ചൂ
മുത്തശ്ശി പണ്ടൊരു കഥപറഞ്ഞൂ
മുത്തശ്ശിക്കഥയിലെ മയാക്കുതിരയ്ക്കു
മുത്തുച്ചിറക്.. പൂഞ്ചിറക് (മുറുക്കാന്‍)

മായാക്കുതിരപ്പുറത്തുകേറി
മന്ത്രച്ചിറകുകള്‍ വീശി
ദൈവമുറങ്ങും പാല്‍ക്കടല്‍മീതേ
മാനം മീതേ പറന്നുയരാം (മുറുക്കാന്‍)

അറബിക്കഥയുടെ നാട്ടിലിറങ്ങാം
അലാവുദ്ദീനെ കാണാം
അവന്റെയത്ഭുതവിളക്കെടുക്കാം
ആശിച്ചതെല്ലാം മേടിക്കാം (മുറുക്കാന്‍)

മായാദാസന്റെ നാട്ടിലിറങ്ങാം
മടിയില്‍ നിറയെ പൊന്നെടുക്കാം
വീടു മുഴുവന്‍ തങ്കം മേയാം
വിശക്കുമ്പോഴൊക്കെയുണ്ണാം (മുറുക്കാന്‍)

അമ്പിളിമാമന്റെ വീട്ടിലിറങ്ങാം
അമൃതും കൊണ്ടു മടങ്ങാം
പൊന്മുട്ടയിടുന്നൊരരയന്നത്തിനെ
നമ്മുടെ വീട്ടില്‍ കൊണ്ടുപോരാം (മുറുക്കാന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രവാഹിനി പ്രവാഹിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രവാചകന്മാര്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചുംബിക്കാനൊരു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌