Pravaachakanmaar ...
Movie | Vivaaham Swargathil (1970) |
Movie Director | JD Thottan |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical pravaachakanmaar marichu prapanchaveedhiyil velicham marichu thelicha vazhiye vidhiyude purake therodichu njaan - veruthe therodichu njaan (pravaachakanmaar) chumachum kithachum swaasam valichum chumadu chumakkanamo - iniyum chumadu chumakkanamo aakaashakkottakal thakarumbol njaa- navayude thanalil uranganamo (pravaachakanmaar) pazhankadha muzhuvanum pathiru pazhanchollu muzhuvanum pathiru paavam vidhiyude paadathu vilayum pathiru pathiru pathiru (pravaachakanmaar) puthiya vazhikal puthiya nidhikal puthiya velichangal - munnil puthiya velichangal avayude akshaya khanikal thedum samaram samaram jeevitham - ini samaram samaram jeevitham (pravachakanmaar) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രവാചകന്മാര്‍ മരിച്ചൂ പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ തെളിച്ച വഴിയേ വിധിയുടെ പുറകേ തേരോടിച്ചൂ ഞാന്‍ - വെറുതേ തേരോടിച്ചൂ ഞാന്‍. (പ്രവാചകന്മാര്‍) ചുമച്ചും കിതച്ചും ശ്വാസം വലിച്ചും ചുമടു ചുമക്കണമോ - ഇനിയും ചുമടു ചുമക്കണമോ ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ- നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍) പഴങ്കഥ മുഴുവനും പതിര് പഴഞ്ചൊല്ലു മുഴുവനും പതിര് പാവം വിധിയുടെ പാടത്തു വിളയും പതിര് പതിര് പതിര് (പ്രവാചകന്മാര്‍) പുതിയ വഴികള്‍ പുതിയ നിധികള്‍ പുതിയ വെളിച്ചങ്ങള്‍ - മുന്നില്‍ പുതിയ വെളിച്ചങ്ങള്‍ അവയുടെയക്ഷയഖനികള്‍ തേടും സമരം സമരം ജീവിതം - ഇനി സമരം സമരം ജീവിതം (പ്രവാചകന്മാര്‍) |
Other Songs in this movie
- Pravaahini Pravaahini
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Murukkaan Chellam Thuranna
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Chumbikkaanoru
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj