View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മൊഴി പറയാം ...

ചിത്രംഇര (2018)
ചലച്ചിത്ര സംവിധാനംസൈജു എസ് എസ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംവിജയ്‌ യേശുദാസ്‌, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Liston Joys

Oru mozhi oru mozhi parayam
urukiya manamini thazhukam
mizhikalil oru chiriyezhuthaam
vazhikalil thanal maramaakam
iru konil ninnum ila pole nammal
theli neeril melle ...
alakalilozhuki vanniniyarike

Oru mozhi oru mozhi parayam
urukiya manamini thazhukam
mizhikalil oru chiriyezhuthaam
vazhikalil thanal maramaakam

Pularoliyude pudavakalaniyanu
Vana nirayude thaazhvaaram
Oru kiliyude chirakadi nirayanu
Madhurithamiru kaathoram
Moovanthiyolam nee orumichu koode
Jeevante ull poovilnarumanju pole
Parayaanaakathe akathaaril thaane
Nirayunnu enthoo
Iruvarumoru mozhi thirayukayo

Oru mozhi oru mozhi parayam
urukiya manamini thazhukam
mizhikalil oru chiriyezhuthaam
vazhikalil thanal maramaakam

Vana nadiyude puthiyoru karavazhi
Swayam ozhukukzyalle naam
Mizhiyodu mizhi thuzhayana vazhikalil
Kanavukalude changaadam
Ekaanthamee ente uyirinte aazham
Thaane thodunno nee mazhathulli pole
Mozhiyekkalere madhuvaakum maunam
iravaakum neram
Irumanam-eriyumitharu kanalaay

Oru mozhi oru mozhi parayam
urukiya manamini thazhukam
mizhikalil oru chiriyezhuthaam
vazhikalil thanal maramaakam
iru konil ninnum ila pole nammal
theli neeril melle ...
alakalilozhuki vanniniyarike
വരികള്‍ ചേര്‍ത്തത്: Liston Joys

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം
ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള്‍
തെളി നീരില്‍ മെല്ലേ ...
അലകളിലൊഴുകി വന്നിനിയരികെ...

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം

പുലരൊളിയുടെ പുടവകളണിയണ്
വന നിരയുടെ താഴ്വാരം
ഒരു കിളിയുടെ ചിറകടി നിറയണ്
മധുരിതമിരു കാതോരം
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവന്‍റെ ഉള്‍പൂവില്‍ നറുമഞ്ഞ് പോലെ
പറയാനാകാതെ അകതാരില്‍ താനേ
നിറയുന്നൂ എന്തോ
ഇരുവരുമൊരുമൊഴി തിരയുകയോ

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം

വന നദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം
മിഴിയൊടുമിഴി തുഴയണ വഴികളില്‍
കനവുകളുടെ ചങ്ങാടം
ഏകാന്തമീ എന്‍റെ ഉയിരിന്‍റെ ആഴം
താനേ തൊടുന്നോ നീ മഴതുള്ളി പോലെ
മോഴിയെക്കാളേറെ മധുവാകും മൌനം
ഇരവാകും നേരം
ഇരുമനമെരിയുമിതരു കനലായ്

ഒരു മൊഴി ഒരു മൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളില്‍ ഒരു ചിരിയെഴുതാം
വഴികളില്‍ തണല്‍ മരമാകാം
ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള്‍
തെളി നീരില്‍ മെല്ലേ ...
അലകളിലൊഴുകി വന്നിനിയരികെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ പാട്ടിൻ ഈണം
ആലാപനം : സിതാര കൃഷ്ണകുമാര്‍, വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍