View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേടക്കാറ്റു ...

ചിത്രംകല വിപ്ലവം പ്രണയം (2018)
ചലച്ചിത്ര സംവിധാനംജിതിൻ ജിത്തു
ഗാനരചനശ്രീജിത്ത് അച്യുതൻ നായർ
സംഗീതംഅതുൽ ആനന്ദ്
ആലാപനംശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
idavappaathiyethum neram munppoovarashin kattil mele
chernnirikkaam thaarakappoonkaavil
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne

eerezhan thorthumkondu maniyaaril pokaam
meenaadum nerangalil
mungaamkuzhiyittum kondangaazhathil neenthaam
neerodum vegangalil
kasavudayum neram kaathu
maniyarayilirunnolaam
mazha peyyum neram nokki
kaliyodamirakkeedaam
raagam kuliraadum nerathu
raagam kuliraadum nerathu

medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne

upperi thinnumkonde kaliyoonjaalaadaam
thenoorum eenangalil
kalyaanakkaaryam cholli kaakkaathippennu
kainokkum nerangalil
kannaanthali pookkum neram
vayal varambil irunnolaam
thalirvettila nulliyeduthu
manimaaranu thanneedaam
noorum cherthangu thannekkaam

medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne
idavappaathiyethum neram munppoovarashin kattil mele
chernnirikkaam thaarakappoonkaavil
medakkaattu veeshi chaanju veena
thenvarikkapplaavin chottil
kaathirikkum ninneyorthen penne

mmm...mmm...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ
ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശിൻ കട്ടിൽ മേലെ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ

ഈരേഴൻ തോർത്തുംകൊണ്ടു മണിയാറിൽ പോകാം
മീനാടും നേരങ്ങളിൽ
മുൻഗാൻകുഴിയിട്ടും കൊണ്ടങ്ങാഴത്തിൽ നീന്താം
നീരോടും വേഗങ്ങളിൽ
കസവുടയും നേരം കാത്തു
മണിയറയിലിരുന്നോളാം
മഴ പെയ്യും നേരം നോക്കി
കളിയോടമിറക്കീടാം
രാഗം കുളിരാടും നേരത്ത്
രാഗം കുളിരാടും നേരത്ത്

മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ

ഉപ്പേരി തിന്നുംകൊണ്ടേ കളിയൂഞ്ഞാലാടാം
തേനൂറും ഈണങ്ങളിൽ
കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ്
കൈനോക്കും നേരങ്ങളിൽ
കണ്ണാന്തളി പൂക്കും നേരം
വയൽ വരമ്പിൽ ഇരുന്നോളാം
തളിർവെറ്റില നുള്ളിയെടുത്തു
മണിമാരന് തന്നീടാം
നൂറും ചേർത്തങ്ങു തന്നേക്കാം

മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ
ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശിൻ കട്ടിൽ മേലെ
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ
മേടക്കാറ്റു വീശി ചാഞ്ഞു വീണ
തേൻ വരിക്കപ്ലാവിൻ ചോട്ടിൽ
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ
ഉം....ഉം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനോളം
ആലാപനം : സിതാര കൃഷ്ണകുമാര്‍, നിരഞ്ജ് സുരേഷ്   |   രചന : ശ്രീജിത്ത് അച്യുതൻ നായർ   |   സംഗീതം : അതുൽ ആനന്ദ്
ഇടം വലം
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : ശ്രീജിത്ത് അച്യുതൻ നായർ   |   സംഗീതം : അതുൽ ആനന്ദ്
കണ്ണാടി
ആലാപനം : സുചിത് സുരേശൻ   |   രചന : ശ്രീജിത്ത് അച്യുതൻ നായർ   |   സംഗീതം : അതുൽ ആനന്ദ്
തിരകൾ
ആലാപനം : രാകേഷ് കിഷോര്‍, നിരഞ്ജ് സുരേഷ്, സച്ചിൻ രാജ്, മിഥുൻ വി മാധവ് , അതുൽ ആനന്ദ്   |   രചന : ശ്രീജിത്ത് അച്യുതൻ നായർ, മനു പറവൂർക്കാരൻ   |   സംഗീതം : അതുൽ ആനന്ദ്