View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനിച്ചു പോയ്‌ മനുഷ്യനായ്‌ ഞാൻ ...

ചിത്രംകുറ്റവാളി (1970)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

janichu poyi... manushyanaayi njaan...
janichu poyi...

janichu poyi manushyanaayi njaan
janichu poyi
enikkumivide jeevikkenam
marikkuvolam orunaal marikkuvolam

marichu chennaal swargga kaavadam
thurakkumathre daivam (marichu)
pakshe piranna mannil manushya puthranu
niranja dukham maathram (janichu poyi)

geethayilundo bibililundo
quraanilundo parayoo (geetha)
vidhikku polum chirivarumeeyoru
chanthanja vedaantham (janichu poyi)

veruthukolloo thendikal njangale
veruthukolloo ningal (veruthu)
pakshe vishanna vayaril
thee padarumbol veena vaaikkaruthe
(janichu poyi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍
ജനിച്ചു പോയി

ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍
ജനിച്ചു പോയി
എനിക്കുമിവിടെ ജീവിക്കേണം
മരിക്കുവോളം...ഒരുനാള്‍
മരിക്കുവോളം

മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗ കവാടം
തുറക്കുമത്രേ ദൈവം - പക്ഷെ
പിറന്ന മണ്ണില്‍ മനുഷ്യ പുത്രന്
നിറഞ്ഞ ദുഃഖം മാത്രം (ജനിച്ചു പോയി)

ഗീതയിലുണ്ടോ ബൈബിളിലുണ്ടോ
ഖുറാനിലുണ്ടോ പറയൂ
വിധിക്ക് പോലും ചിരി വരുമീയൊരു
ചതഞ്ഞ വേദാന്തം (ജനിച്ചു പോയി)

വെറുത്തുകൊള്ളൂ തെണ്ടികള്‍ ഞങ്ങളെ
വെറുത്തുകൊള്ളൂ നിങ്ങള്‍ -പക്ഷെ
വിശന്ന വയറില്‍ തീ പടരുമ്പോള്‍
വീണ വായ്ക്കരുതേ (ജനിച്ചു പോയി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളഭമഴ പെയ്യുന്ന
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാവേലി വാണൊരു കാലം
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പമ്പയാറിന്‍ കരയിലല്ലോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃഷ്ണാ കമലനയനാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി