ശ്രാന്തമംബരം ...
ചിത്രം | അഭയം (1970) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Sraanthamambaram nidaaghoshmaLa swapnaakraantham thaanthamaarabdhaklaesa romanthham mama swaantham Sraanthamambaram drupthasaagara bhavadroopa darsanaal ardha supthamen aathmaa- vantharlochanam thukakkunnu nee apaarathayude neelagambheerodaaracchhaaya nin aaslaeshathaal en manam jrimbhikkunnu Sraanthamambaram kshudramaamen karnnatthaal kaelkkuvaanaakaatthoru bhadranithyathayude mohanagaanaalaapaal udrasamfanallOla kallolajaalam pokki roudrabhamgiyilaati ninnidum bhujamgamae vaanam than vishaalamaam shyaamavakshassil koththae- taanandamoorcchhaadheenam angane nilakolvoo thaththuken aathmaavinkal koththuken hridanthatthil uththumga phanaagraththilenneyum vahichchaalum!.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം താന്തമാരബ്ധക്ലേശ രോമന്ഥം മമ സ്വാന്തം ശ്രാന്തമംബരം ദ്രുപ്തസാഗര ഭവദ്രൂപ ദർശനാൽ അർദ്ധ സുപ്തമെൻ ആത്മാ- വന്തർലോചനം തുറക്കുന്നു നീ അപാരതയുടെ നീലഗംഭീരോദാരച്ഛായ നിൻ ആശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു ശ്രാന്തമംബരം ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹനഗാനാലാപാൽ ഉദ്രസംഫണല്ലോല കല്ലോലജാലം പൊക്കി രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽ കൊത്തേ- റ്റാനന്ദമൂർച്ഛാധീനം അങ്ങനെ നിലകൊൾവൂ തത്തുകെൻ ആത്മാവിങ്കൽ കൊത്തുകെൻ ഹൃദന്തത്തിൽ ഉത്തുംഗ ഫണാഗ്രത്തിലെന്നെയും വഹിച്ചാലും!.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവം മാനവഹൃദയം
- ആലാപനം : പി സുശീല | രചന : സുഗതകുമാരി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാവു പോയതറിയാതേ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീരദലതാഗൃഹം
- ആലാപനം : എസ് ജാനകി | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാറ്റുവിന്‍ ചട്ടങ്ങളേ
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : കുമാരനാശാന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നമ്മുടെ മാതാവു
- ആലാപനം : ലത രാജു | രചന : വള്ളത്തോള്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- താരത്തിലും തരുവിലും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇനിയും സ്നേഹാർദ്രമാം
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മ തന്‍ നെഞ്ചില്‍
- ആലാപനം : ബി വസന്ത | രചന : ബാലാമണിയമ്മ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുംബനങ്ങളനുമാത്രം
- ആലാപനം : പി ജയചന്ദ്രൻ | രചന : ചങ്ങമ്പുഴ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാരസ്പര്യശൂന്യമാകും
- ആലാപനം : ബി വസന്ത | രചന : ചങ്ങമ്പുഴ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്റെ ഏക ധനമങ്ങ്
- ആലാപനം : ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാമ ക്രോധ ലോഭ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, കെ സി വര്‍ഗീസ് കുന്നംകുളം, ആര്‍ സോമശേഖരന്‍, ചിറയിൻകീഴ് സോമൻ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി