View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോകയായ് ദൂരെ ദൂരേ ...

ചിത്രം പഞ്ചവർണ്ണ തത്ത (2018)
ചലച്ചിത്ര സംവിധാനംരമേശ്‌ പിഷാരടി
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Pokayaay doore doore
pokkuveyilenna pole
thirike varaathoraal
piriyumoru maathrayaay
oduvile yaathrayaay...
(pokayaay... )

cheru novu kondu polum
kannu nirayunnathalle
chithayaalidunna vevum
novumariyaathe poke
poyvarikayennu chollaan
kazhiyaatha yaathrayalle
maruloka yaathrayalle
oru naalil naam ariyaatheyaa
idamodu cherum thaane...

pokayaay doore doore
pokkuveyilenna pole...

udayunnu sooryabimbam
vaazhcha kazhiyunna pole
azhalaarnnirampiyaadum
aazhiyalamaala mele
poliyumoru velayolam
oli thooki ninnathalle
iniyormma maathramalle
upahaaramaay priyarekidum
virahaashruhaaram choodi...

pokayaay doore doore
pokkuveyilenna pole
thirike varaathoraal
piriyumoru maathrayaay
oduvile yaathrayaay...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പോകയായ് ദൂരെ ദൂരേ
പോക്കുവെയിലെന്ന പോലേ
തിരികേ വരാതൊരാൾ
പിരിയുമൊരു മാത്രയായ്
ഒടുവിലേ യാത്രയായ്...
(പോകയായ്... )​

ചെറുനോവു കൊണ്ടു പോലും
കണ്ണു നിറയുന്നതല്ലേ
ചിതയാളിടുന്ന വേവും
നോവുമറിയാതെ പോകേ
പോയ് വരികയെന്നു ചൊല്ലാൻ
കഴിയാത്ത യാത്രയല്ലേ
മറുലോകയാത്രയല്ലേ
ഒരു നാളിൽ നാം അറിയാതെയാ
ഇടമോടു ചേരും താനേ...

പോകയായ് ദൂരെ ദൂരേ
പോക്കുവെയിലെന്ന പോലേ...

ഉടയുന്നു സൂര്യബിംബം
വാഴ്ച കഴിയുന്ന പോലേ
അഴലാർന്നിരമ്പിയാടും
ആഴിയലമാല മേലേ
പൊലിയുമൊരു വേളയോളം
ഒളിതൂകി നിന്നതല്ലേ
ഇനിയോർമ്മ മാത്രമല്ലേ
ഉപഹാരമായ് പ്രിയരേകിടും
വിരഹാശ്രുഹാരം ചൂടി...

പോകയായ് ദൂരെ ദൂരേ
പോക്കുവെയിലെന്ന പോലേ
തിരികേ വരാതൊരാൾ
പിരിയുമൊരു മാത്രയായ്
ഒടുവിലേ യാത്രയായ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരിക രസിക
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
പഞ്ചവർണ തത്ത
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
ചിരി ചിരി
ആലാപനം : എം ജി ശ്രീകുമാർ, ജോജി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എം ജയചന്ദ്രന്‍