View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുമയില്‍പ്പീലി ...

ചിത്രംസ്വപ്‌നങ്ങള്‍ (1970)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല, ലത രാജു

വരികള്‍

Lyrics submitted by: Jija Subramanian

Thirumayilppeeli nirukayil kuthi
churul mudikkettil thulasippoo choodi
arayil manjappattaada thukil chutti
varoo varoo krishna guruvaayoorappaa
(Thirumayil..)

Kanakakkingini kulukulungane
kamalappoonkavil thuduthudunnane
manassinnulakile manathrikkovilil varoo
varam tharoo guruvaayoorappaa
(Thirumayil..)

Iruttil njangalkku velichamaakenam
akathe kannukal thurannu thannidenam
karutha maayayaam kadalil ninnu nee
kara ketteedanam guruvaayoorappaa
(Thirumayil..)

Navarathnangal kilukilungane
pavizhappunchiri minuminungane
thirumulkkaazhchakal sweekarikkuvaan
varoo varam tharoo guruvaayoorappaa
(Thirumayil..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തിരുമയിൽപ്പീലി നിറുകയിൽ കുത്തി
ചുരുൾ മുടിക്കെട്ടിൽ തുളസിപ്പൂ ചൂടി
അരയിൽ മഞ്ഞപ്പട്ടാട തുകിൽ ചുറ്റി
വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ (തിരുമയിൽ)

കനകക്കിങ്ങിണി കുലുകുലുങ്ങനെ
കമലപ്പൂങ്കവിൾ തുടുതുടുന്നനെ
മനസിന്നുലകിലെ മനത്തൃക്കോവിലിൽ വരൂ
വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ)

ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകേണം
അകത്തെ കണ്ണുകൾ തുറന്നു തന്നിടേണം
കറുത്ത മായയാം കടലിൽ നിന്നു നീ
കര കേറ്റീടണം .. ഗുരുവായൂരപ്പാ (തിരുമയിൽ)

നവരത്നങ്ങൾ കിലുകിലുങ്ങനെ
പവിഴപ്പുഞ്ചിരി മിനുമിനങ്ങനെ
തിരുമുൽക്കാഴ്ചകൾ സ്വീകരിക്കുവാൻ
വരൂ വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദിരാക്ഷീ നിൻ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പൂജ പൂജ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അക്കുത്തിക്കുത്താന വരമ്പേല്‍
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പിച്ചള പാൽക്കുടം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കളിമൺകുടിലിലിരുന്നു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തിരുമയില്‍പ്പീലി[Pathos]
ആലാപനം : പി ലീല, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉറങ്ങിയാലും സ്വപ്നങ്ങൾ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ