View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചവര്‍ണ്ണപ്പൈങ്കിളികള്‍ ...

ചിത്രംകാക്കത്തമ്പുരാട്ടി (1970)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

panchavarnna painkilikal
bhajana paadiya raavil
paatukettu kaattupoovinu
karalu nontha raavil
parayithannuyir parayan paadiya
paattin raagamaayi maari
paala pootha puzhakkadavil
maala chaarthi ninnu avar
maala chaarthi ninnu


malavellamirampi marinju.. O..
mazhavillin thoni charinju.. O...
maadathappainkilippennin
manimaalika veenu thakarnnu....
inayevide kiliye inayevide?

kavitha paadi maaran kuliru nalki maaran
kavilinayil kaiviralaal kalamezhuthi maaran
kaalamellaam karalupole kaathidaamennothi
parayippennin paarijaatham kavarnneduthu
kallan

kanikaanaan poonkulayilla... O..
kathirekaan ponvayalilla... O...
kalyaanachekkane thedi kaadaaya kaadukal chutti...
inayevide kiliye inayevide?
(panchavarnna )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പഞ്ചവര്‍ണ്ണപ്പൈങ്കിളികള്‍ ഭജന പാടിയ രാവില്‍
പാട്ടു കേട്ടു കാട്ടുപൂവിനു കരളു നൊന്ത രാവില്‍
പറയി തന്നുയിര്‍ പറയന്‍ പാടിയ
പാട്ടിന്‍ രാഗമായ്‌ മാറി
പാല പൂത്ത പുഴക്കടവില്‍
മാല ചാര്‍ത്തി നിന്നു അവര്‍
മാല ചാര്‍ത്തി നിന്നു

മലവെള്ളമിരമ്പി മറിഞ്ഞു...ഓ...
മഴവില്ലിന്‍ തോണി ചരിഞ്ഞു...ഓ...
മാടത്തപ്പൈങ്കിളിപ്പെണ്ണിന്‍
മണിമാളിക വീണു തകര്‍ന്നു
ഇണയെവിടെ കിളിയെ ഇണയെവിടെ ഇണയെവിടെ?

കവിത പാടി മാരന്‍ കുളിരു നല്‍കി മാരന്‍
കവിളിണയില്‍ കൈ വിരലാല്‍ കളമെഴുതി മാരന്‍
കാലമെല്ലാം കരളു പോലെ കാത്തിടാമെന്നോതി
പറയിപ്പെണ്ണിന്‍ പാരിജാതം കവര്‍ന്നെടുത്തു കള്ളന്‍

കണി കാണാന്‍ പൂങ്കുലയില്ലാ..ഓ...
കതിരേകാന്‍ പൊന്‍വയലില്ലാ...ഓ...
കല്ല്യാണച്ചെക്കനെ തേടി
കാടായ കാടുകള്‍ ചുറ്റി
ഇണയെവിടെ കിളിയെ ഇണയെവിടെ ഇണയെവിടെ?
(പഞ്ചവര്‍ണ്ണ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുനീരിന്‍ പെരിയാറ്റില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അമ്പലപ്പുഴ വേല
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
വെള്ളിലക്കിങ്ങിണി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍