View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഝണഝണ നാദം ...

ചിത്രംകായംകുളം കൊച്ചുണ്ണി (2018)
ചലച്ചിത്ര സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ത്സണ ത്സണ നാദം തിരയടി താളം
സടകുടയുന്നു സിംഹത്താൻ ...ഹോ
കൊടുമുടി ഇടിയും അടിമുടി ഉലയും
തുടലുകൾ ഗർജ്ജന ശബ്ദത്താൽ.. ഹോ
തിരുജടാചൂഡങ്ങൾ ഊർന്നും
പടഹാധ്വാനങ്ങൾ വാർന്നും...
രുധിര ദാഹാലാർത്തി പൂണ്ടും..താണ്ഡവങ്ങൾ
കടയുമീ ജീവാഗ്നി ഗോളം..
പുലരാമാരക്ത താരം..
കുടില വൻ കങ്കാള ഡംഭം തടയാനായ്

കത്തും കണ്ണിൽ തീയുമായ്
കൊടിയ മിന്നൽ കൊമ്പിൽ കോർത്തിതാ
അഗ്നിക്കാവിൻ കോവിലിൽ ചുടുരക്തക്കാവടി
എത്തും താമസമൂർത്തിയായ്
കുടലുചുറ്റും തൻ ഗളനാളിയിൽ
ചിന്നും ചെന്നിണമാർന്നിതാ കലികാലരൂപി
ചിറകുകൾ കുടയെ സാഗരമൊരലയായ്‌
വിതറിടും ചുടല കാനനങ്ങളായ് ..
ഉഡുഗണമവന് കാൽത്തളകളിവിടെ
വിളറിടും ഉടനെ സൂര്യചന്ദ്രനും
ധീരാ രണധീരാ..
വീറായ് കുതികൊണ്ടെണീക്കൂ
ധീരാ രണധീരാ..
വീണ്ടും ചുവടൊന്നു വയ്ക്കൂ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളരിയഴകും ചുവടിനഴകും
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : ഷോബിൻ കണ്ണങ്ങാട്ട്   |   സംഗീതം : ഗോപി സുന്ദര്‍
നൃത്തഗീതികളെന്നും
ആലാപനം : പുഷ്പവതി   |   രചന : ഷോബിൻ കണ്ണങ്ങാട്ട്   |   സംഗീതം : ഗോപി സുന്ദര്‍
കൊച്ചുണ്ണി വാഴുക
ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ , കൃഷ്ണ അജിത്   |   രചന : പരമ്പരാഗതം   |   സംഗീതം : ഗോപി സുന്ദര്‍
നാടു വാഴുക
ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്   |   രചന : ഷോബിൻ കണ്ണങ്ങാട്ട്   |   സംഗീതം : ഗോപി സുന്ദര്‍