View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nrithageethikalennum ...

MovieKayamkulam Kochunni (2018)
Movie DirectorRosshan Andrrews
LyricsShobin Kannangattu
MusicGopi Sundar
SingersPushpavathy

Lyrics

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ (2)
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
ആ ..എൻ മങ്കേ.. ആ... പൊൻ മങ്കേ

കാഞ്ചനപ്രഭയോലും എൻ മണിമാറിൽ
മധുപൻമാരിവരോ ഒളിയമ്പെറിയുന്നേ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
എൻ വശ്യ കാന്തിതൻ നറുതേൻ നുകർന്നിടാൻ
ഈ വെള്ളിയുടലിന്മേൽ വലംവച്ചു ശലഭങ്ങൾ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
ആ ..എൻ മങ്കേ..

ആ മുത്തുതിരും എൻ ചൊടിച്ചെപ്പിൽ
കുങ്കുമം ചാർത്താൻ
വെള്ളാരം കണ്ണുള്ള മന്മഥനാരാണോ
മാമയിലായ് ആടുന്നേ ഞാനും
മാരുതൻ മന്ദം മാതളപ്പൂമൊട്ടിൻ
ഗന്ധമുണർത്തീടും നേരം ...
കരളിലലിയും മധുരം നുണയാനാരോ...
മദനകുസുമഹാരമണിയാൻ ആരോ
പുണരാൻ ആരോ അലിയാൻ ..
പുളകമുകുള ലഹരിയാർന്ന രാവാണു ഞാൻ

നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ (2)
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ
ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ
ആ ..എൻ മങ്കേ.. ആ... പൊൻ മങ്കേ


Other Songs in this movie

Kalariyazhakum Chuvadinazhakum
Singer : Shreya Ghoshal, Vijay Yesudas   |   Lyrics : Shobin Kannangattu   |   Music : Gopi Sundar
Janajana Naadam
Singer : Gopi Sundar   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Kochunni Vaazhuka
Singer : Arun Gopan, Uday Ramachandran, Sachin Raj, Krishna Lal, Krishna Ajith   |   Lyrics : Traditional   |   Music : Gopi Sundar
Naadu Vaazhuka
Singer : Arun Gopan, Uday Ramachandran, Sachin Raj   |   Lyrics : Shobin Kannangattu   |   Music : Gopi Sundar