

നൃത്തഗീതികളെന്നും ...
ചിത്രം | കായംകുളം കൊച്ചുണ്ണി (2018) |
ചലച്ചിത്ര സംവിധാനം | റോഷന് ആന്‍ഡ്രൂസ് |
ഗാനരചന | ഷോബിൻ കണ്ണങ്ങാട്ട് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | പുഷ്പവതി |
വരികള്‍
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ (2) ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ ആ ..എൻ മങ്കേ.. ആ... പൊൻ മങ്കേ കാഞ്ചനപ്രഭയോലും എൻ മണിമാറിൽ മധുപൻമാരിവരോ ഒളിയമ്പെറിയുന്നേ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ എൻ വശ്യ കാന്തിതൻ നറുതേൻ നുകർന്നിടാൻ ഈ വെള്ളിയുടലിന്മേൽ വലംവച്ചു ശലഭങ്ങൾ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ ആ ..എൻ മങ്കേ.. ആ മുത്തുതിരും എൻ ചൊടിച്ചെപ്പിൽ കുങ്കുമം ചാർത്താൻ വെള്ളാരം കണ്ണുള്ള മന്മഥനാരാണോ മാമയിലായ് ആടുന്നേ ഞാനും മാരുതൻ മന്ദം മാതളപ്പൂമൊട്ടിൻ ഗന്ധമുണർത്തീടും നേരം ... കരളിലലിയും മധുരം നുണയാനാരോ... മദനകുസുമഹാരമണിയാൻ ആരോ പുണരാൻ ആരോ അലിയാൻ .. പുളകമുകുള ലഹരിയാർന്ന രാവാണു ഞാൻ നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ (2) ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ ആ ..എൻ മങ്കേ..ആ... പൊൻ മങ്കേ ആ ..എൻ മങ്കേ.. ആ... പൊൻ മങ്കേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളരിയഴകും ചുവടിനഴകും
- ആലാപനം : ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് | രചന : ഷോബിൻ കണ്ണങ്ങാട്ട് | സംഗീതം : ഗോപി സുന്ദര്‍
- ഝണഝണ നാദം
- ആലാപനം : ഗോപി സുന്ദര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- കൊച്ചുണ്ണി വാഴുക
- ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ , കൃഷ്ണ അജിത് | രചന : പരമ്പരാഗതം | സംഗീതം : ഗോപി സുന്ദര്‍
- നാടു വാഴുക
- ആലാപനം : അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ് | രചന : ഷോബിൻ കണ്ണങ്ങാട്ട് | സംഗീതം : ഗോപി സുന്ദര്‍