View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചാര പാട്ടുപാടാം ...

ചിത്രംചാലക്കുടിക്കാരൻ ചങ്ങാതി (2018)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനസുരേന്ദ്രൻ കണ്ണൂക്കാടൻ
സംഗീതംസതീഷ് ബാബു മാരുതി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

പഞ്ചാരപ്പാട്ടുപാടും കുയിലേ ...
പുന്നാരം മൂളിത്തന്ന അഴകേ...
തേനിട്ട ഈണമുള്ള മുകിലേ
എന്തിനിത്ര വേഗം നീ.. അകലെ
എന്റെ കണ്ണിലെ സ്നേഹനിഴലെ
നിന്നെയോർത്തു ഞാനിന്നു പാടട്ടെ
പഞ്ചാരപ്പാട്ടുപാടും കുയിലേ ...
പുന്നാരം മൂളിത്തന്ന അഴകേ..

ചാലക്കുടിയാറ്റിൽ നീന്തി തുടിച്ചിട്ടും
കോതിയൊന്നും തീർന്നില്ല പൊന്നേ
ഇടനെഞ്ചിൽ സ്നേഹം ഏറെ പകർന്നിട്ടും
മതിയായതില്ലെന്റെ കണ്ണേ...
ഈ പാട്ടിനുള്ളിൽ നിറയുന്ന സ്നേഹം
ഈ രാത്രി വിരിയുന്ന നക്ഷത്രമാകും
ഇവിടെ ജനിക്കുവാൻ ഇനിയും പാടുവാൻ
ഇനിയെത്ര ജന്മവും കാത്തിരിക്കാം...
പഞ്ചാരപ്പാട്ടുപാടും കുയിലേ ...
പുന്നാരം മൂളിത്തന്ന അഴകേ..

ഈ മണ്ണിൽ വീണ കാലടിപ്പാടുകൾ
മായാത്തൊരോർമ്മകളാകും ...
ഈ പാടിയിൽ പാടിപ്പറക്കാൻ
എന്നും കൊതിച്ചെറെ നമ്മൾ ....
മിഴിനീർക്കണങ്ങൾ മഴയിലൊളിപ്പിച്ചു
ചിരികൊണ്ടു നമ്മൾ മുഖപടമെഴുതി
ഈ നീലരാവിൽ പുഴപാടിയൊഴുകി
കാർമുകിലിൽ നിന്നു യാത്രാമൊഴി

പഞ്ചാരപ്പാട്ടുപാടും കുയിലേ...
പുന്നാരം മൂളിത്തന്ന അഴകേ...
തേനിട്ട ഈണമുള്ള മുകിലേ
എന്തിനിത്ര വേഗം നീ അകലെ
എന്റെ കണ്ണിലെ സ്നേഹനിഴലെ
നിന്നെയോർത്തു ഞാനിന്നു പാടട്ടെ
പഞ്ചാരപ്പാട്ടുപാടും കുയിലേ
പുന്നാരം മൂളിത്തന്ന അഴകേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരുമാവാത്ത കാലത്ത്
ആലാപനം : കലാഭവന്‍ മണി   |   രചന : മണിത്താമര   |   സംഗീതം : ബിജിബാല്‍, മണിത്താമര
ചാലക്കുടി ചന്തയ്ക് പോകുമ്പോൾ
ആലാപനം : ആർ എൽ വി രാമകൃഷ്ണൻ   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ആറുമുഖന്‍ വെങ്കിടങ്ങ്‌
കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്
ആലാപനം : സംഗീത , പ്രശാന്ത് പുതുക്കരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍