View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാഞ്ഞും തിരിഞ്ഞും ...

ചിത്രംകോണ്ടസ (2018)
ചലച്ചിത്ര സംവിധാനംസുദീപ് ഇ സ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംജാഫ്രിസ് ആർ
ആലാപനംഹരിത ഹരീഷ്

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

ചാഞ്ഞും ചരിഞ്ഞുമേ പോണൂ നമ്മൾ..
കാലം ചമച്ചൊരീ പൂവരമ്പിൽ..
ചാരേ നിലാവുപോൽ നീ ചിരിച്ചേ...
ഇരുൾ നീങ്ങുന്നേ..
മനം കൂടെ പോണേ.. വഴി ദൂരെ..

ചാഞ്ഞും ചരിഞ്ഞുമേ പോണൂ നമ്മൾ..
കാലം ചമച്ചൊരീ പൂവരമ്പിൽ..
ചാരേ നിലാവുപോൽ നീ ചിരിച്ചേ...
ഇരുൾ നീങ്ങിടുന്നേ..
മനം കൂടെ പോണേ.. വഴി ദൂരെ..

ഓരോ ദിനങ്ങളിൽ നിറങ്ങളെ തൂവിയും..
ഓരോ വഴിയിലും പ്രതീക്ഷകൾ ചൂടിയും..
നേരം പുലർന്നിടാൻ കൊതിച്ചതും മീട്ടിയും
കാണാൻ തിടുക്കമായ് കണ്ണും കണ്ണും നീട്ടുന്നെ
കാറ്റിൽ തെന്നിത്തെന്നി ദളങ്ങളായ് പാറുന്നെ
കാതിൽ ചൊല്ലും മൊഴി സ്വരങ്ങളായ് മാറുന്നെ
കണ്ണാടി ചില്ലാകും നിന്നോമൽ കൺകളിൽ
കണ്ടേ കണ്ടേ ഞാനും എന്നെത്തന്നേയ്
കൈതോലപ്പൂമണം വീശുന്നീ പാതയിൽ
നീയും ഞാനും.. ഇതാ തേടും തീരം..

ചാഞ്ഞും ചരിഞ്ഞുമേ പോണൂ നമ്മൾ..
കാലം ചമച്ചൊരീ പൂവരമ്പിൽ..
ചാരേ നിലാവുപോൽ നീ ചിരിച്ചേ...
ഇരുൾ നീങ്ങിടുന്നേ..
മനം കൂടെ പോണേ.. വഴി ദൂരെ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണരുക ഉണരുക
ആലാപനം : മഹാദേവൻ   |   രചന : എംഎസ് കൊളത്തൂർ   |   സംഗീതം : റിജോഷ്
ലൈല ലൈല
ആലാപനം : മിഥുന്‍ ജയരാജ്   |   രചന : സുരഭി   |   സംഗീതം : റിജോഷ്
തക്ക തക്ക
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാഫ്രിസ് ആർ
കണ്ണെത്താ ദൂരെ
ആലാപനം : ഉദയ് രാമചന്ദ്രൻ , മിഥുന്‍ ജയരാജ്   |   രചന : റിജോഷ്   |   സംഗീതം : റിജോഷ്
ഉണരുക ഉണരുക
ആലാപനം : വി ടി മുരളി   |   രചന : എംഎസ് കൊളത്തൂർ   |   സംഗീതം : റിജോഷ്