View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരി മഴകൾ ...

ചിത്രംമന്ദാരം (2018)
ചലച്ചിത്ര സംവിധാനം വിജേഷ് വിജയ്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംമുജീബ് മജീദ്
ആലാപനംബാലു തങ്കച്ചന്‍, ശക്തിശ്രീ ഗോപാലന്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ....
ഇലകളുതിരും ഇരവുമെങ്ങുപോയ് ...
നീ കണ്ടുവോ ....
ഒരു യാത്രതൻ കഥതീരവേ ...
പറയാതെ നാം വഴിമാറവേ ...
മറുവാക്കു മിണ്ടാതെ നീ പോകവേ ...
ഒരു തേങ്ങലായെന്റെ മനമാകവേ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ....
ഇലകളുതിരും ഇരവുമെങ്ങുപോയ് ...
നീ കണ്ടുവോ ....

മാനമാകെ ഏതോ കനവായിരുന്നു
പലദൂരമിന്നോളം ഇവിടെ വരെ
നിറമാർന്നൊരാ നിമിഷങ്ങളെൻ
കനലായി മാറുന്നിതാ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ....
ഇലകളുതിരും ഇരവുമെങ്ങുപോയ് ...
നീ കണ്ടുവോ ....
ഒരു യാത്രതൻ കഥതീരവേ ...
പറയാതെ നാം വഴിമാറവേ ...
മറുവാക്കു മിണ്ടാതെ നീ പോകവേ ...
ഒരു തേങ്ങലായെന്റെ മനമാകവേ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....

ഇനിയെന്തിനായെൻ ചിരിയും കിനാവും
ഇനിയെന്തിനായ് താനേ ഉരുകുന്നു ഞാൻ
വരി പാടുവാൻ കളി ചൊല്ലുവാൻ
ഇനിയെന്തിനാണെൻ സ്വരം ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ കണ്ണേ
ആലാപനം : നിരഞ്ജ് സുരേഷ്, നേഹ വേണുഗോപാല്‍   |   രചന : ശബരീഷ്   |   സംഗീതം : മുജീബ് മജീദ്
കടലാഴം
ആലാപനം : കാര്‍ത്തിക്, പിയൂഷ് കപൂർ, സിയ ഉൾ ഹഖ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മുജീബ് മജീദ്
നൂറു വട്ടം
ആലാപനം : സിനോവ് രാജ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മുജീബ് മജീദ്
നീയേ നീയേ
ആലാപനം : അജയ് സി ജെയിംസൺ   |   രചന : ശബരീഷ്   |   സംഗീതം : മുജീബ് മജീദ്
മിഠായി
ആലാപനം : അനുഷ   |   രചന : വിജേഷ് വിജയ്   |   സംഗീതം : മുജീബ് മജീദ്
മിഴിമുന
ആലാപനം : വിപിൻ ലാൽ   |   രചന : വിജേഷ് വിജയ്   |   സംഗീതം : മുജീബ് മജീദ്