View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികെ ആരോ ...

ചിത്രംജോണി ജോണി യെസ് അപ്പാ (2018)
ചലച്ചിത്ര സംവിധാനംജി മാർത്താണ്ഡൻ
ഗാനരചനറഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംദേവിക ദീപക് ദേവ് , ദേവദത്ത് ബിജിബാൽ

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
പാടുമൊരു പാട്ടിലാകെ തേൻപൊഴിയുമാത്മരാഗം
എന്നിലൊഴുകി നിന്നിലൊഴുകി കുഞ്ഞുപുഴയായ്
അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
അരികെ ആരോ..
തൂമഞ്ഞിൻ നീർതുള്ളി തൂവുന്നൊരീ
പുലരിയിൽ മങ്കൊമ്പിൽ വന്നെത്തും പൂവാൽക്കിളി
നീയെന്റെ കാതോരം ചൊല്ലിത്തരൂ
ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈണങ്ങളെ
ഹൃദയവികാരം പറയുവതിന്നോ
മൊഴിതിരയാതെ വഴിയറിയാതെ
ഉരുകീടുമുള്ളം പിറകേയലഞ്ഞേ
കണ്ണിൽ കണ്ണിൽ കണ്ടിട്ടെന്തേ അറിഞ്ഞില്ല നീ
അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
പാടുമൊരു പാട്ടിലാകെ തേൻപൊഴിയുമാത്മരാഗം
എന്നിലൊഴുകി നിന്നിലൊഴുകി കുഞ്ഞുപുഴയായരികെ ആരോ
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
അരികെ ആരോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ മാത്രം
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ജോണി ജോണി യെസ് അപ്പാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ജെറാൾഡ് ബിജു, ജെഫ്രി ബിജു, ജെന്നിഫർ മരിയ ബിജു   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കണ്ണീരിൽ
ആലാപനം : ഹരീബ് ഹുസ്സൈൻ , വൃന്ദ ഷമീക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
പോയ കാലമേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍