Kanaka Mulla ...
Movie | Nithya Haritha Naayakan (2018) |
Movie Director | AR Binuraj |
Lyrics | Haseena Kanam |
Music | Ranjin Raj VK |
Singers | Jyotsna Radhakrishnan, Mohammed Maqbool Mansoor |
Lyrics
Lyrics submitted by: Sudhish Kumar | വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍ കണ്ട് കണ്ട് കണ്ട് കട്ടെടുത്തതല്ലേ കൊണ്ടു വന്നു തന്നെ കുഞ്ഞു മൈനേനേ... പണ്ട് പണ്ട് പണ്ട് കണ്ടെടുത്തതല്ലേ കൂട്ടിവച്ചൊരിഷ്ട്മെത്രയേറെ.. കനകമുല്ല കതിരുപോലെ മിനുത്ത സുന്ദരീ - അരളിപ്പൂത്ത ചിരികളാലെ തുടുത്ത മോഹിനി കാട്ടുമല്ലി പൂത്ത പൂത്തപോലെ കാത്തുനിന്നുവോ കാറ്റുവന്നു പാട്ടു മൂളവേ... നെഞ്ചിനുള്ളിൽ പഞ്ചവാദ്യമേറിടുന്നിതാ കൊഞ്ചിടുന്ന മൊഞ്ചു കാണവേ കനകമുല്ല കതിരുപോലെ മിനുത്ത സുന്ദരീ അരളിപ്പൂത്ത ചിരികളാലെ തുടുത്ത മോഹിനി മാരിവില്ലിൻ കൂട്ടിനുള്ളിൽ കൂട്ടവന്ന കൂട്ടുകാരാ കുന്നിമണി തെന്നലോളം പാടിവന്ന പാട്ടുകാരാ ഉം .. വിളിച്ചതെന്തിനോ കറുമ്പിമെനയേ പെരുത്ത് പ്രേമമാണ് നിന്റെ കണ്ണില് ഓ ...അടുത്ത് നിൽക്കവേ മദിച്ചു വണ്ടുപോൽ കൊതിച്ച മോഹമാണ് നിന്റെ ചുണ്ടില് ... മഞ്ഞുപെയ്യും കാലം വന്നാൽ കുയിലേ കുയിലേ കുയിലേ മാമ്പഴത്തിൻ മാസം വന്നാൽ മയിലേ ... തഞ്ചി തഞ്ചി പാട്ടും മൂളി മനമേ മനമേ മനമേ.. കൂട്ട് വിട്ടു കൂട്ടുകൂടി കനവേ പ്രണയം പൊതിയും ചിറകിൽ നിലാപക്ഷിപോൽ കണ്ട് കണ്ട് കണ്ട് കട്ടെടുത്തതല്ലേ കൊണ്ടു വന്നു തന്ന കുഞ്ഞുമൈനേ... പണ്ട് പണ്ട് പണ്ട് കണ്ടെടുത്തതല്ലേ കൂട്ടിവച്ചൊരിഷ്ട്മെത്രയേറെ പൊന്നുരുക്കും കൊന്ന പോലെ മിന്നിടുന്ന വെണ്ണിലാവേ ചാരെവന്നു ചായുറങ്ങും പൂങ്കുറിഞ്ഞിപൂച്ച പോലെ മിഴിക്ക് മുന്നിലോ ഉടക്കി നിന്നു ഞാൻ .. ഒരൊറ്റ നോട്ടമേറ്റതെൻ്റെ നെഞ്ചിലായ് മൊഴിക്ക് മഞ്ചലായ് ചിണുങ്ങി നിന്നു ഞാൻ നനുത്ത വാക്ക് കൊണ്ടതെന്റെ ഉള്ളിലാ... വെയില് ചാഞ്ഞ നേരമായാൽ മഴയായ് മഴയായ് മഴയായ് കുളിര് പാകും കുന്നിലൂടെ നിഴലായ് കതിര് ചോന്ന പാടമാകെ പതിയെ പതിയെ പതിയെ കനവ് ചെയ്തു തോർന്നിടാതെ പ്രിയനേ ഇരവും പകലും നിലവിൽ നിലാത്തോണി പോൽ പ്രണയകാവ്യമെഴുതി വന്ന ഹരിത നായികാ കവിത പാടി അരികെ നിന്ന ഹൃദയഗായകാ ... |
Other Songs in this movie
- Iniyum
- Singer : Niranj Suresh, Hesham Abdul Wahab | Lyrics : Haseena Kanam | Music : Ranjin Raj VK
- Makara Maasa
- Singer : Dharmajan Bolgatty, Sai Bhadra, Eshatha | Lyrics : Haseena Kanam | Music : Ranjin Raj VK
- Neelaraavil
- Singer : MG Sreekumar, Sujatha Mohan | Lyrics : Kalika | Music : Ranjin Raj VK
- Paarijaatha Poo
- Singer : Vishnu Unnikrishnan | Lyrics : Haseena Kanam | Music : Ranjin Raj VK
- Poraattaveedhiyil
- Singer : Ranjin Raj VK | Lyrics : AR Binuraj | Music : Ranjin Raj VK