Pandaaraandu Cholleettille ...
| Movie | Drama (2018) |
| Movie Director | Ranjith |
| Lyrics | BK Harinarayanan |
| Music | Vinu Thomas |
| Singers | Mohanlal |
Lyrics
| Lyrics submitted by: Sudhish Kumar | വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍ പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ പാണൻപാട്ടിൽ കേട്ടിട്ടില്ലേ ലോകം മൊത്തം നാടകമെന്ന് എന്റെ പനംകിളിയേ അയ്യോ നീയുണ്ടേ ഞാനും ഉണ്ടേ കഥ മാറുന്നതറിയാതെ ആടുന്നുണ്ടേ ആരോ മറയത്ത് എഴുതുന്നുണ്ടേ അന്തോം കുന്തോം കിട്ടാതാക്കഥ തുടരുന്നുണ്ടേ കാണാൻ പോര് കാണാ പൂരം കാണാൻ പോര് നമ്മുടെ പൂരം പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ പാണൻപാട്ടിൽ കേട്ടിട്ടില്ലേ ലോകം മൊത്തം നാടകമെന്ന് എന്റെ പനംകിളിയേ കണ്ണും കാതും കെട്ടിപൂട്ടും ആരോ ആടും ചാഞ്ചാടും നാമെന്തോ വേഷം കാലം തീർക്കും തട്ടേൽക്കേറിപോയാൽ ചാടാൻ വഴിയില്ലേൽ പിന്നമ്പമ്പോ ഓട്ടം തന്നത്താനെ കുഴിക്കും കുഴികളിൽ കുടുങ്ങീട്ട് തിരിച്ചോന്നു കയറാൻ പാടാണയ്യോ കടംകഥ കണക്കെ കളിയിതു തുടരും നാടകങ്ങൾ പലതേ …… പണ്ടാരാണ്ട് പണ്ടാരാണ്ട് പണ്ടാരാണ്ട് പണ്ടാരാണ്ട് പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ പാണൻപാട്ടിൽ കേട്ടിട്ടില്ലേ ലോകം മൊത്തം നാടകമെന്ന് എന്റെ പനംകിളിയേ |