View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മാത്രം ...

ചിത്രംജോണി ജോണി യെസ് അപ്പാ (2018)
ചലച്ചിത്ര സംവിധാനംജി മാർത്താണ്ഡൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

എന്റെ മാത്രം പെൺകിളി ..
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ...
മഞ്ഞുനീരിൻ തുള്ളിയായ് ...
പെയ്യുമെങ്കിൽ മേല്ലെ നീ..
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ ...
മിഴികളിൽ കനവായ്.. ഒരു നിലാതിരിയായ്
പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ...
ഉരുകുമീ വെയിലിൽ... ഉതിരുമാമഴയിൽ
ഇവന് നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെൺമണിപ്പൂവേ...
എന്റെ മാത്രം പെൺകിളി എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ...

ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ
അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ..
കാണാൻ കൊതിച്ചെ നിന്നെ...
ഞാനാ മുഖത്തു ചന്തം ...
കാലം കടന്നെ മെല്ലെ.. മോഹം വളർന്നെ പെണ്ണെ
അന്നുമെന്നും നെഞ്ചിനുള്ളിൽ നീയേ മാത്രം..

എന്റെ മാത്രം പെൺകിളി.. എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ...
മഞ്ഞുനീരിൻ തുള്ളിയായ് ...
പെയ്യുമെങ്കിൽ മേല്ലെ നീ..
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ ...
മിഴികളിൽ കനവായ്.. ഒരു നിലാതിരിയായ്
പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ...
ഉരുകുമീ വെയിലിൽ... ഉതിരുമാമഴയിൽ
ഇവന് നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെൺമണിപ്പൂവേ...

ലാലലാലാ ലാലലാ ...അഹഹാഹാഹഹ ...
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികെ ആരോ
ആലാപനം : ദേവിക ദീപക് ദേവ് , ദേവദത്ത് ബിജിബാൽ   |   രചന : റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ജോണി ജോണി യെസ് അപ്പാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ജെറാൾഡ് ബിജു, ജെഫ്രി ബിജു, ജെന്നിഫർ മരിയ ബിജു   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കണ്ണീരിൽ
ആലാപനം : ഹരീബ് ഹുസ്സൈൻ , വൃന്ദ ഷമീക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
പോയ കാലമേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍