View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയപ്പൂ ...

ചിത്രംഒരു കുപ്രസിദ്ധ പയ്യൻ (2018)
ചലച്ചിത്ര സംവിധാനംമധുപാല്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഔസേപ്പച്ചന്‍
ആലാപനംവി ദേവാനന്ദ്‌, റിമി ടോമി

വരികള്‍

Lyrics submitted by: Smitha Sathish

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പ്രണയപ്പൂ വിടർന്നതു ജന്നത്തുൽ ഫിർദൗസിൽ
പരമദയാലു റഹിമിൻ കാരുണ്യ നിറവിൽ (പ്രണയപ്പൂ )
പ്രമദ ഹൃദയ മോദ മുന്തിരി തേനാറ് (2)
പല വർണ മേളങ്ങൾ തൻ മധുരാഗ ചാറ് (2)
താനാനെ തന്തനാനെ തനതാനേ തന്തനാ
താനാനെ തന്തിനാനെ തനതാനേ തന്തിനാ (താനാനെ )
....
മയിലാഞ്ചി കൈകളിൽ നിറ വള കിലുക്കം
മണവാട്ടി തൻ കണ്ണിൽ മുഴു ബദർ തിളക്കം (മയിലാഞ്ചി )
കൊലുസും വളയും ചേർന്ന് കുണുങ്ങുന്ന കിലുക്കം
അത് തേടി പറക്കുന്നുണ്ടൊളികണ്ണിൻ നോട്ടം
അല്ലാഹു കണ്ട് വച്ച മണവാളൻ വരുന്നേ
ആനന്ദ വസന്തത്തിൻ മണം നീന്തിപ്പടർന്നേ
(പ്രണയപ്പൂ )
...
മണവാളൻ വരും പുത്തൻ കനവിന്റെ തേരിൽ
പുതുവത്തർ മണക്കുന്ന പുളകത്തിന്‍ ചിറകിൽ (മണവാളന്‍ )
ഒളി ചിന്തും തുകിലിനുള്ളിൽ നിറയുന്നു താരുണ്യം
അത് വാരി പുണരുവാൻ അനുരാഗത്തിടുക്കം
താനാനെ തന്തനാനെ തനതാനേ തന്തനാ
താനാനെ തന്തിനാനെ തനതാനേ തന്തിനാ (താനാനെ )
പ്രണയപ്പൂ വിടർന്നതു ജന്നത്തുൽ ഫിർദൗസിൽ
പരമദയാലു റഹിമിൻ കാരുണ്യ നിറവിൽ (പ്രണയപ്പൂ )
പ്രമദ ഹൃദയ മോദ മുന്തിരി തേനാറ് (2)
പല വർണ മേളങ്ങൾ തൻ മധുരാഗ ചാറ് (2)
കണ്ണിലെ സുറുമയില്‍ കതിർമാല നിറഞ്ഞേ
ഖൽബിലെ മലർത്തോപ്പിൽ വസന്തങ്ങൾ വിരിഞ്ഞേ (കണ്ണിലെ )
...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരൽത്തുമ്പും വിരൽത്തുമ്പും
ആലാപനം : ആദർശ് ഏബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു കണ്ണുനീര്‍ക്കണം
ആലാപനം : രാജലക്ഷ്മി അഭിരാം, സുദീപ് കുമാര്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഔസേപ്പച്ചന്‍
വിരൽത്തുമ്പും വിരൽത്തുമ്പും വേർഷൻ 2
ആലാപനം : ആദർശ് ഏബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഔസേപ്പച്ചന്‍