ഒരു കണ്ണുനീര്‍ക്കണം ...
| ചിത്രം | ഒരു കുപ്രസിദ്ധ പയ്യൻ (2018) |
| ചലച്ചിത്ര സംവിധാനം | മധുപാല്‍ |
| ഗാനരചന | ശ്രീകുമാരന്‍ തമ്പി |
| സംഗീതം | ഔസേപ്പച്ചന് |
| ആലാപനം | രാജലക്ഷ്മി അഭിരാം, സുദീപ് കുമാര്‍ |
വരികള്‍
| Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഒരു കണ്ണീർക്കണം ഒരു മന്ദഹാസം ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ മനസ്സും വാനവും ഒരുപോലെ അല്ലേ ഉദയം അസ്തമയം പിന്നെയും ഉദയം ഒരു കണ്ണീർക്കണം ഒരു മന്ദഹാസം ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ ..... അരികിലുണ്ടെങ്കിലും അകലെയെന്നോർക്കും അകലെയാണെങ്കിലും അരികിലെന്നറിയും പകരുന്നു ചിന്തകൾ സ്വപ്നങ്ങൾ പലതും പരിഭവം പ്രണയത്തിൽ ഋതുരാഗ ശോഭ ഒളിയേത് ഇരുളേത് തിരയുന്നു ഹൃദയം ... ഒരു പനിനീർപ്പൂവിൽ ഒരു മഞ്ഞുതുള്ളി അനുരാഗി തൻ മിഴിയിൽ പകൽക്കിനാപ്പനിനീർ എരിയുന്നു വേനൽ കൊഴിയുന്നു പൂക്കൾ തുടരുന്നു ജീവിതം ഋതുഭേദ മായ ശരിയേത് തെറ്റേത് തിരയുന്നു കാലം ... ഒരു കണ്ണീർക്കണം ഒരു മന്ദഹാസം ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ മനസ്സും വാനവും ഒരുപോലെ അല്ലേ ഉദയം അസ്തമയം പിന്നെയും ഉദയം ഒരു കണ്ണീർക്കണം ഒരു മന്ദഹാസം ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിരൽത്തുമ്പും വിരൽത്തുമ്പും വേർഷൻ 2
- ആലാപനം : ആദർശ് ഏബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഔസേപ്പച്ചന്
- പ്രണയപ്പൂ
- ആലാപനം : വി ദേവാനന്ദ്, റിമി ടോമി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഔസേപ്പച്ചന്
- വിരൽത്തുമ്പും വിരൽത്തുമ്പും
- ആലാപനം : ആദർശ് ഏബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഔസേപ്പച്ചന്