അമ്മപ്പൂവിൻ ...
ചിത്രം | കൊച്ചിൻ Shaadi at ചെന്നൈ 03 (2020) |
ചലച്ചിത്ര സംവിധാനം | മൻജിത് ദിവാകർ |
ഗാനരചന | ഗോഡ്വിൻ വിക്ടർ |
സംഗീതം | സണ്ണി വിശ്വനാഥ് |
ആലാപനം | ഗീതിയ വർമൻ |
വരികള്‍
Lyrics submitted by: Sandhya Prakash Ammppoovin nenchoram chari nee eran kaattil chaanchakkam chayumee en viral thumbaal thiru chandanam chaarthaam kili kunjurangum koottile thaalamayennomale kanikandunarum ninnile thaaramaay njan mariyo Ammppoovin nenchoram chari nee eran kaattil chaanchakkam chayumee Mazhamegham maanathu kuda choodum nerathu madivilikkunnu nee kannaram pothikkalichum chiruchum nee punnaram chollidumbol parayunnuvo en manassil ulayunna nombaram kanimalare ninne kandunaraan thaarakam thazhe ayi tharaattinineenamithaa nenchil chayurangaam ninnethaloduvaanaay kaattaay mari njan kallippove kinnaram cholli nee chella kkatte thannaram paadi nee en viral thumbaal thiru chandanam chaarthaam kili kunjurangum koottile thalamayennomale kanikandunarum ninnile thaaramaay njan mariyo Ammppoovin nenchoram chari nee eran kaattil chaanchakkam chayumee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ ഈറൻ കാറ്റിൽ ചാഞ്ചക്കം ചായുമീ എൻ വിരൽ തുമ്പാൽ തിരു ചന്ദനം ചാർത്താം കിളി കുഞ്ഞുറങ്ങും കൂട്ടിലേ താളമായെന്നോമലേ കണികണ്ടുണരും നിന്നിലേ താരമായ് ഞാൻ മാറിയോ അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ ഈറൻ കാറ്റിൽ ചാഞ്ചക്കം ചായുമീ മഴമേഘം മാനത്ത് കുട ചൂടും നേരത്ത് മാടിവിളിക്കുന്നു നീ കണ്ണാരം പൊത്തിക്കളിച്ചും ചിരിച്ചും നീ പുന്നാരം ചൊല്ലിടുമ്പോൾ പറയുന്നുവോ എൻ മനസ്സിൽ ഉലയുന്ന നൊമ്പരം കണിമലരേ നിന്നേ കണ്ടുണരാൻ താരകം താഴെ ആയി താരാട്ടിനിനീണമിതാ നെഞ്ചിൽ ചായുറങ്ങാം നിന്നെത്തലോടുവാനായ് കാറ്റായ് മാറി ഞാൻ കള്ളിപ്പൂവേ കിന്നാരം ചൊല്ലി നീ ചെല്ല കാറ്റേ തന്നാരം പാടി നീ എൻ വിരൽ തുമ്പാൽ തിരു ചന്ദനം ചാർത്താം കിളി കുഞ്ഞുറങ്ങും കൂട്ടിലേ താളമായെന്നോമലേ കണികണ്ടുണരും നിന്നിലേ താരമായ് ഞാൻ മാറിയോ അമ്മപ്പൂവിൻ നെഞ്ചോരം ചാരി നീ ഈറൻ കാറ്റിൽ ചാഞ്ചക്കം ചായുമീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുലരിയിൽ
- ആലാപനം : സജിത് ശങ്കര്‍, വില്യം ഐസക്, ഗീതിയ വർമൻ | രചന : ഗോഡ്വിൻ വിക്ടർ | സംഗീതം : സണ്ണി വിശ്വനാഥ്
- അഴകേ
- ആലാപനം : ഡെൽസി നൈനാൻ | രചന : ഗോഡ്വിൻ വിക്ടർ | സംഗീതം : സണ്ണി വിശ്വനാഥ്