View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Muthassikkadhayalla ...

MovieKarinkannan (2018)
Movie DirectorPappan Naripatta
LyricsShiju Anjumana
MusicFahad Rahman
SingersAnliya Ansmith

Lyrics

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

മുത്തശ്ശി കഥയല്ല.. ഒരു നാടോടി കഥയല്ല..
കണ്ടറിഞ്ഞേ കേട്ടറിഞ്ഞെ പാടും കഥയിതു നേര്..
കള്ളക്കുറുമ്പനിവൻ എല്ലാം കണ്ണുംവയ്ക്കും വിരുതൻ
മുന്നിൽപ്പെടുന്നതെന്തും,, അയ്യോ..
തതരികിട ധിംതരികിട ധോംതരികിട തോംതോം
കണ്ണാ കണ്ണാ കരിങ്കണ്ണാ.. കണ്ണാ കണ്ണാ കരിങ്കണ്ണാ..

മാനത്തെ അമ്പിളി.. പഞ്ചാര പുഞ്ചിരി
തൂകിത്തിളങ്ങിടും നേരത്തു താഴെ
കരിങ്കണ്ണനെ കണ്ടു മറിഞ്ഞതും..
അന്നാ കാർമേഘത്തേരിലൊളിച്ചതും..
പൊളളല്ല കള്ളല്ല.. കള്ളക്കഥയല്ല..
കണ്ണുവയ്ക്കും കരിങ്കണ്ണൻ..
കണ്ണാ കണ്ണാ കരിങ്കണ്ണാ.. കണ്ണാ കണ്ണാ കരിങ്കണ്ണാ..

കണ്ണേറ്കൊണ്ടിവൻ കാട്ടുന്ന ജാലമോ
വാക്കൊന്നെറിഞ്ഞിവൻ തീർക്കുന്ന മായയോ
പത്തരമാറ്റുള്ള തങ്കവും ഇവൻ
കണ്ടാൽ കരിങ്കല്ലായ് മാറിടും
കണ്ണേറ്കൊണ്ടിവൻ കാട്ടുന്ന ജാലമോ
വാക്കൊന്നെറിഞ്ഞിവൻ തീർക്കുന്ന മായയോ
കാണാതെ കാണാതെ മാറിക്കോ
കരിങ്കണ്ണൻ വരുന്നുണ്ടെയ് മാറിക്കോ..
കള്ളക്കഥയല്ല.. കണ്ണുവയ്ക്കും കരിങ്കണ്ണൻ..
കണ്ണാ കണ്ണാ കരിങ്കണ്ണാ.. കണ്ണാ കണ്ണാ കരിങ്കണ്ണാ..


Other Songs in this movie

Thinkal polente
Singer : Jyotsna Radhakrishnan   |   Lyrics : Sreekovil Kadathanad   |   Music : Mohan Sithara