View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മാവിൻ ആകാശത്തിൽ ...

ചിത്രംഞാന്‍ പ്രകാശന്‍ (2018)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍, ഗൌരി ലക്ഷ്മി

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി..
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ..
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ.. വാഴ്‌വിൻ സംഗീതം.. ഹോയ്..
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ.. മാരിപ്പൂവില്ലായ്..
എങ്ങും ഉല്ലാസം .. എങ്ങും ആനന്ദം..
കാലം നീട്ടുന്നേ.. ഈ.. കിനാത്തീനാളം..
കുഞ്ഞിപ്പൂമ്പാറ്റേ വരൂ.. നീ... ഉയരാനായ്

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി..
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ..

ഈ ജീവിതം അഴകല്ലയോ.. ഈ ജീവിതം പ്രിയമല്ലയോ..
ഈ നാളിലെ മുറിവൊന്നിതാ.. നാളേവരും മധുരങ്ങളായ്..
പുലർവേളയിൽ.. തെളിനീരെഴും..
നദിയായിടാം.. ഒഴുകാമിതാ..
ഇരുളോർമ്മകൾ ജലരേഖപോൽ..
മണൽമൂടുമേ.. പുതുയാത്രയിൽ..

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ.. വാഴ്‌വിൻ സംഗീതം..
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ.. മാരിപ്പൂവില്ലായ്..
എങ്ങും ഉല്ലാസം .. എങ്ങും ആനന്ദം..
കാലം നീട്ടുന്നേ.. ഈ.. കിനാത്തീനാളം..
കുഞ്ഞിപ്പൂമ്പാറ്റേ വരൂ.. നീ... ഉയരാനായ്..
ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി..
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ..
ആ.. ആ.. ആ.. ആ.. നനനാ.. നന.. നാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പലവുരു കാണുമ്പോള്‍
ആലാപനം :   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഓമൽ താമര
ആലാപനം : ഷാന്‍ റഹ്മാന്‍, യദു എസ് മാരാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ബഡി ബഡി ഭർ (ബംഗാളി)
ആലാപനം : സ്വാതകി ബാനർജി   |   രചന : സ്വാതകി ബാനർജി   |   സംഗീതം : ഷാന്‍ റഹ്മാന്‍