View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിടവാങ്ങുകയാണീ ...

ചിത്രംതാക്കോൽ പഴുത് (2020)
ചലച്ചിത്ര സംവിധാനംഹഫീസ് ഇസ്മയേല്‍
ഗാനരചനജിതിൻ ദേവസ്സി , ജ്യൂനെറ്റ്‌ ജോർഡി , ബിനു ബാലൻ
സംഗീതംഡെന്നീസ് ജോസഫ്
ആലാപനംമധു ബാലകൃഷ്ണന്‍, ഡെന്നീസ് ജോസഫ്, അഞ്ജന പ്രമോദ്

വരികള്‍

Lyrics submitted by: Sandhya Prakash

Vidavaangukayaninnaa thirusannidhi pulkaan
anuthaapamode njaan urukunnu nadhaa
mahiyil ninneraan mozhiyunnen kaathil
karayaruthe priyare piriyukayaanee njaan
kanivullavane nin kaaladi njaan thedaan
idaruthennadikal anayunnu devaa
cherkkanameyenne nin karathaaril naadhaa
ee mannil aliyaan povukayaanee njaan
kripathonnanamennil kanivekanamennum
paramaathma pithaave aliyaam ini ninnil
kripa thonnanamennil kanivekanamennum
paramaathma pithaave aliyaam ini ninnil

Kaazhchakalellaam akalukayaayi
kalichiriyellaam maayukayaayi
oruthirpol urikidumen karalurukum neram
inivarukilithuvazhiye orunaalum kaanaan
tholileri nadannee kaayal karayaake
ormmakalaayi punarum neduveerppukalode
ee vazhiyil thirike njaan varukilliniyennum

Vidavaangukayaninnaa thirusannidhi pulkaan
anuthaapamode njaan urukunnu nadhaa
mahiyil ninneraan mozhiyunnen kaathil
karayaruthe priyare piriyukayaanee njaan
kanivullavane nin kaaladi njaan thedaan
idaruthennadikal anayunnu devaa
cherkkanameyenne nin karathaaril naadhaa
ee mannil aliyaan povukayaanee njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിടവാങ്ങുകയാണിന്നാ തിരുസന്നിധി പുൽകാൻ
അനുതാപമോടെ ഞാൻ ഉരുകുന്നു നാഥാ
മഹിയിൽ നിന്നേറാൻ മൊഴിയുന്നെൻ കാതിൽ
കരയരുതേ പ്രിയരേ പിരിയുകയാണീ ഞാൻ
കനിവുള്ളവനേ നിൻ കാലടി ഞാൻ തേടാൻ
ഇടറരുതെന്നടികൾ അണയുന്നു ദേവാ
ചേർക്കണമേയെന്നേ നിൻ കരതാരിൽ നാഥാ
ഈ മണ്ണിൽ അലിയാൻ പോവുകയാണീ ഞാൻ
കൃപതോന്നണമെന്നിൽ കനിവേകണമെന്നും
പരമാത്മ പിതാവേ അലിയാം ഇനി നിന്നിൽ
കൃപ തോന്നണമെന്നിൽ കനിവേകണമെന്നും
പരമാത്മപിതാവേ അലിയാം ഇനി നിന്നിൽ

കാഴ്ചകളെല്ലാം അകലുകയായി
കളിചിരിയെല്ലാം മായുകയായി
ഒരുതിരിപോൽ ഉരുകിടുമെൻ കരളുരുകും നേരം
ഇനിവരുകിലിതുവഴിയേ ഒരുനാളും കാണാൻ
തോളിലേറി നടന്നീ കായൽ കരയാകെ
ഓർമ്മകളായി പുണരും നെടുവീർപ്പുകളോടെ
ഈ വഴിയിൽ തിരികെ ഞാൻ വരുകില്ലിനിയെന്നും

വിടവാങ്ങുകയാണിന്നാ തിരുസന്നിധി പുൽകാൻ
അനുതാപമോടെ ഞാൻ ഉരുകുന്നു നാഥാ
മഹിയിൽ നിന്നേറാൻ മൊഴിയുന്നെൻ കാതിൽ
കരയരുതേ പ്രിയരേ പിരിയുകയാണീ ഞാൻ
കനിവുള്ളവനേ നിൻ കാലടി ഞാൻ തേടാൻ
ഇടറരുതെന്നടികൾ അണയുന്നു ദേവാ
ചേർക്കണമേയെന്നേ നിൻ കരതാരിൽ നാഥാ
ഈ മണ്ണിൽ അലിയാൻ പോവുകയാണീ ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരിനെൽവരമ്പിൽ
ആലാപനം : സിദ്ധാർഥ് മേനോൻ   |   രചന : ജിതിൻ ദേവസ്സി , ജ്യൂനെറ്റ്‌ ജോർഡി , ബിനു ബാലൻ   |   സംഗീതം : ഗയോസ് ജോണ്‍സണ്‍