View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ ചന്ദിരനെ ...

ചിത്രം1948 കാലം പറഞ്ഞത് (2019)
ചലച്ചിത്ര സംവിധാനംരാജീവ് നടുവനാട്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംപി ജയചന്ദ്രൻ, ജോയ്സ്

വരികള്‍

Lyrics submitted by: Indu Ramesh

Maanathe chandirane azhakulloru chandirane
innenthe vaikiyethee en chadiraa.. en chandiraa...
maadathe thaarakame shelothoru penkodiye
innithra thidukkamenthe en thaarake..
malaraninja chillakalaal thiri neettiya kaavinullil
kaliyaattam kaanaanaay neramaayenno en thaarake...
oh.. oh.. oh...
maanathe chandirane azhakulloru chandirane
innenthe vaikiyethee en chadiraa..
innenthe vaikiyethee en chadiraa...

Thaliraadum maamalayil
mayilaadana medukalil
kuyilppaattumaay nee poraamo..
oh.. oh.. oh...
karukappul naampukalil
kathiravanoli neettumpol
arivaalumaay njaan vannaalo
ponnalayaal.. ponnalayaal..oh...
​ponnalayaal en mankulirekum pennaay
paadaanaay nee vaa
minnum kannil ponaayi
ennum ennil poovaayi...

Oh.. oh.. oh...
maanathe chandirane azhakulloru chandirane
innenthe vaikiyethee en chadiraa..
innenthe vaikiyethee en chadiraa...

Maathanga poonthoppil
madhurothsava naalukalil
kalikkoottukaaranaay ninnille
oh.. oh.. oh...
aniyezhuthiya vayalukalil
naruvellari poothoru naal
kani kaanaan enne vannille
panthalilu.. panthalilu.. oh..
panthalilu poothaalamenthum vadhuvaay
kaanaan nee vaa
ennum munnil neeyaayi..
ennum nammal onnaayi...

Oh.. oh.. oh...
maanathe chandirane azhakulloru chandirane
innenthe vaikiyethee en chadiraa..
malaraninja chillakalaal thiri neettiya kaavinullil
kaliyaattam kaanaanaay neramaayenno en thaarake...
maanathe chandirane azhakulloru chandirane
innenthe vaikiyethee en chadiraa..
maadathe thaarakame shelothoru penkodiye
innithra thidukkamenthe en thaarake..
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാനത്തെ ചന്ദിരനേ അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ.. എൻ ചന്ദിരാ..
മാടത്തെ താരകമേ ശേലൊത്തൊരു പെൺകൊടിയേ
ഇന്നിത്ര തിടുക്കമെന്തേ എൻ താരകേ..
മലരണിഞ്ഞ ചില്ലകളിൽ തിരി നീട്ടിയ കാവിനുള്ളിൽ
കളിയാട്ടം കാണാനായ് നേരമായെന്നോ.. എൻ താരകേ...
ഓ... ഓ... ഓ...
മാനത്തെ ചന്ദിരനേ അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ..
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ.. .

തളിരാടും മാമലയിൽ
മയിലാടണ മേടുകളിൽ
കുയിൽപ്പാട്ടുമായ് നീ പോരാമോ..
ഓ... ഓ... ഓ...
കറുകപ്പുൽ നാമ്പുകളിൽ
കതിരവനൊളി നീട്ടുമ്പോൾ
അരിവാളുമായ് ഞാൻ വന്നാലോ
പൊന്നലയാൽ.. പൊന്നലയാൽ.. ഓ...
പൊന്നലയാൽ എൻ മൻ കുളിരേകും പെണ്ണായ്
പാടാനായ് നീ വാ..
മിന്നും കണ്ണിൽ പൊന്നായി
എന്നും എന്നിൽ പൂവായി...

ഓ... ഓ... ഓ...
മാനത്തെ ചന്ദിരനേ അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ..
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ.. .

മാതംഗപ്പൂന്തോപ്പിൽ
മധുരോത്സവനാളുകളിൽ
കളിക്കൂട്ടുകാരനായ് നിന്നില്ലേ..
ഓ... ഓ... ഓ...
അണിയെഴുതിയ വയലുകളിൽ
നറുവെള്ളരി പൂത്തൊരു നാൾ
കണികാണാൻ എന്നെ വന്നില്ലേ..
പന്തലില്.. പന്തലില്.. ഓ..
പന്തലില് പൂത്താലമേന്തും വധുവായ്
കാണാൻ നീ വാ..
എന്നും മുന്നിൽ നീയായി..
എന്നും നമ്മൾ ഒന്നായി...

ഓ... ഓ... ഓ...
മാനത്തെ ചന്ദിരനേ അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ..
മലരണിഞ്ഞ ചില്ലകളിൽ തിരി നീട്ടിയ കാവിനുള്ളിൽ
കളിയാട്ടം കാണാനായ് നേരമായെന്നോ.. എൻ താരകേ...
മാനത്തെ ചന്ദിരനേ അഴകുള്ളൊരു ചന്ദിരനേ
ഇന്നെന്തേ വൈകിയെത്തീ എൻ ചന്ദിരാ...
മാടത്തെ താരകമേ ശേലൊത്തൊരു പെൺകൊടിയേ
ഇന്നിത്ര തിടുക്കമെന്തേ എൻ താരകേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സങ്കടക്കടൽ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : മോഹന്‍ സിതാര
തില്ലങ്കേരിയിലെ
ആലാപനം : കബീര്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : മോഹന്‍ സിതാര
പൊരുതി വീണ സഖാക്കളെ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : മോഹന്‍ സിതാര