View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nin Sneham Ennumen ...

MovieNalla Vishesham (2019)
Movie DirectorAjithan
LyricsMurukan Kattakkada
MusicSujith Nair
SingersNajim Arshad, Molly

Lyrics

Lyrics submitted by: Sandhya Prakash

Oh.......oh....oh.......oh.........
Nin snehamennumen jeevante thaalamaay
varnangal charthidunnu mohangal thoovumaa
ninsparshanmennumen ullinte ullaay thudikkunnu
praanante pon kudakkeezhil nee chertha
ponveyil thumbil
thedunnu njan ninne priyane
ninsnehamennumen jeevante thaalamaay
varnangal chaarthidunnu mohangal thookumaa
ninsparshamennumen ullinte ullaay thudikkunnu

pularithan orma chirakaal paaridum vaanin cheruvil
meghame nee maranju poyo manassile varnakkottil
ithalitta swapnapookkal mookaraay maanju pokayo
mazhayaay pozhinja nin manassin athineenamaay nin paattil
athilezhuvarnamaay ente swapnavum palavazhi vidarnna nin mughavum
athilenne nokkumolikannum oru kunjorormayaay
vinil maanju pom

NIn snehamennumen jeevante thaalamaay
varnangal chaarthidunnu mohangal thoovumaa
ninsparshamennumen ullinte ullaay thudikkunnu

ormakal thazhukum nenchin thanthrikal moolum paattin
bhaavame nee vishaadamaayo kaattinte eeran kuliril
nee thotta raavin prabhayil thedunnu ninne njaanithaa
vnnaay vidarnna nin manassum kunjaay alinjoren paattum
vidavaangiyakalekku poy maranjatho
thaliraarnnu nengunnu chantham manassil vidarnnoraa pranayam
iniyennilekkonnu vannu cherumo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ........ഓ......ഓ.......ഓ.......
നിൻ സ്നേഹമെന്നുമെൻ ജീവന്റെ താളമായ്
വർണങ്ങൾ ചാർത്തിടുന്നു മോഹങ്ങൾ തൂവുമാ
നിൻസ്പർശമെന്നുമെൻ ഉള്ളിന്റെ ഉള്ളായ് തുടിക്കുന്നു
പ്രാണന്റെ പൊൻ കുടക്കീഴിൽ നീ ചേർത്ത
പൊൻവെയിൽത്തുമ്പിൽ
തേടുന്നു ഞാൻ നിന്നെ പ്രിയനേ
നിൻ സ്നേഹമെന്നുമെൻ ജീവന്റെ താളമായ്
വർണങ്ങൾ ചാർത്തിടുന്നു മോഹങ്ങൾ തൂകുമാ
നിൻസ്പർശമെന്നുമെൻ ഉള്ളിന്റെ ഉള്ളായ് തുടിക്കുന്നു

പുലരിതൻ ഓർമ ചിറകാൽ പാറിടും വാനിൻ ചെരുവിൽ
മേഘമേ നീ മറഞ്ഞു പോയോ മനസ്സിലെ വർണക്കൂട്ടിൽ
ഇതളിട്ട സ്വപ്നപൂക്കൾ മൂകരായ് മാഞ്ഞു പോകയോ
മഴയായ് പൊഴിഞ്ഞ നിൻ മനസ്സിൻ അതിനീണമായ് നിൻ പാട്ടിൽ
അതിലേഴുവർണമായ് എന്റെ സ്വപ്നവും പലവഴി വിടർന്ന നിൻ മുഖവും
അതിലെന്നെ നോക്കു മൊളികണ്ണും ഒരു കുഞ്ഞോരോർമയായ്
വിണ്ണിൽ മാഞ്ഞു പോം

നിൻ സ്നേഹമെന്നുമെൻ ജീവന്റെ താളമായ്
വർണങ്ങൾ ചാർത്തിടുന്നു മോഹങ്ങൾ തൂവുമാ
നിൻസ്പർശമെന്നുമെൻ ഉള്ളിന്റെ ഉള്ളായ് തുടിക്കുന്നു

ഓർമ്മകൾ തഴുകും നെഞ്ചിൻ തന്ത്രികൾ മൂളും പാട്ടിൻ
ഭാവമേ നീ വിഷാദമായോ കാറ്റിന്റെ ഈറൻ കുളിരിൽ
നീ തൊട്ട രാവിൻ പ്രഭയിൽ തേടുന്നു നിന്നെ ഞാനിതാ
വിണ്ണായ്യ് വിടർന്ന നിൻ മനസ്സും കുഞ്ഞായ് അലിഞ്ഞൊരെൻ പാട്ടും
വിടവാങ്ങിയകലേക്കു പോയ് മറഞ്ഞതോ
തളിരാർന്നു നീങ്ങുന്നു ചന്തം മനസ്സിൽ വിടർന്നോരാ പ്രണയം
ഇനിയെന്നിലേക്കൊന്നു വന്നു ചേരുമോ


Other Songs in this movie

Nin Mizhiyil
Singer : Najim Arshad, Molly   |   Lyrics : Usha Menon   |   Music : Sujith Nair