View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chendakal Kaavil Muzhangi ...

MovieMullappoo Viplavam (2019)
Movie DirectorNicleson Poulose
LyricsKV Sabarimani
MusicAnil Kumar Choolur
SingersChithra Arun

Lyrics

Lyrics submitted by: Sandhya Prakash

chendakal kaavil muzhangi
chendakal kaavil muzhangi
moovanthiyil theevettiyirulinte paduthakal keerave
chendakal kaavil muzhangi
moovanthiyil theevettiyirulinte paduthakal keerave
chinchilam chiriyode kaathil
ilathaalam konchi vannethumbol
thullivannethunnu theyyam
melakkozhuppaarthu peruki
kathinakal dooreyaay varnangal varivitharave
thaarakalkkallo ee mancheraathekunnu
ponnu poothulayunna thoovelicham
thalamurakal kaimaari ethiyathaanennil
thulliyuranjaadu ee niyogam
devithan hithamaanithennum nee kaakkanam
anthyam vareyennu cholliyachan
neduveerppadakkumbol munnil thelinjuvo
vidhi neettum daaridrya dukhabhaaram
eriyum vishappinte choola thanukkuvaan
neduveerppu konden kinaavukal moodi njaan
chenkanalaazhiyil polli nadannaalum
ellolamillaa thelichamen munnil
ullil urangum upaasanaa moorthiye
ulakaake thirayuvaan thirivettamekuvon
manjal prasaadam marakkaatha murivumaay
vidhiyorthu kezhum velichappaadaanu njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെണ്ടകൾ കാവിൽ മുഴങ്ങി
ചെണ്ടകൾ കാവിൽ മുഴങ്ങി
മൂവന്തിയിൽ തീവെട്ടിയിരുളിന്റെ പടുതകൾ കീറവേ
ചെണ്ടകൾ കാവിൽ മുഴങ്ങി
മൂവന്തിയിൽ തീവെട്ടിയിരുളിന്റെ പടുതകൾ കീറവേ
ചിഞ്ചിലം ചിരിയോടെ കാതിൽ
ഇലത്താളം കൊഞ്ചി വന്നെത്തുമ്പോൾ
തുള്ളിവന്നെത്തുന്നു തെയ്യം
മേളക്കൊഴുപ്പാർത്തു പെരുകി
കതിനകൾ ദൂരെയായ് വർണങ്ങൾ വാരിവിതറവേ
താരകൾക്കല്ലോ ഈ മൺചെരാതേകുന്നു
പൊന്നു പൂത്തുലയുന്ന തൂവെളിച്ചം
തലമുറകൾ കൈമാറി എത്തിയതാണെന്നിൽ
തുള്ളിയുറഞ്ഞാടു ഈ നിയോഗം
ദേവിതൻ ഹിതമാണിതെന്നും നീ കാക്കണം
അന്ത്യം വരെയെന്നു ചൊല്ലിയച്ചൻ
നെടുവീർപ്പടക്കുമ്പോൾ മുന്നിൽ തെളിഞ്ഞുവോ
വിധി നീട്ടും ദാരിദ്ര്യ ദുഃഖഭാരം
എരിയും വിശപ്പിന്റെ ചൂള തണുക്കുവാൻ
നെടുവീർപ്പു കൊണ്ടെൻ കിനാവുകൾ മൂടി ഞാൻ
ചെങ്കനലാഴിയിൽ പൊള്ളി നടന്നാലും
എള്ളോളമില്ലാ തെളിച്ചമെൻ മുന്നിൽ
ഉള്ളിൽ ഉറങ്ങും ഉപാസനാ മൂർത്തിയെ
ഉലകാകെ തിരയുവാൻ തിരിവെട്ടമേകുവോൻ
മഞ്ഞൾ പ്രസാദം മറക്കാത്ത മുറിവുമായ്
വിധിയോർത്തു കേഴും വെളിച്ചപ്പാടാണ് ഞാൻ


Other Songs in this movie

Soorya Mugham Manassil
Singer : Chithra Arun   |   Lyrics : KV Sabarimani   |   Music : Anil Kumar Choolur
Kaithavarambathu Kinnaram Chollum
Singer : Pradeep Palluruthy   |   Lyrics : KV Sabarimani   |   Music : Anil Kumar Choolur
Aaana Varanu Penne
Singer : Anil Kumar Choolur, MC Baburaj   |   Lyrics : KV Sabarimani   |   Music : Anil Kumar Choolur
Oru Naal Pularum
Singer : Anil Kumar Choolur   |   Lyrics : KV Sabarimani   |   Music : Anil Kumar Choolur