View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നോവിന്റെ ...

ചിത്രംമിഖായേൽ (2019)
ചലച്ചിത്ര സംവിധാനംഹനീഫ് അദെനി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

നോവിന്റെ കായൽകരയിൽ തനിയെ തേങ്ങുന്നു
ആരാരുമില്ലാ കൂടെ ഇരുളായ് മാറും വിധിയിൽ
ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം
ഇനിയേതു തീരമേകിടും വിമൂകസാന്ത്വനം
മഴനീർ മണിപോൽ ഹൃദയം ശിഥിലം
സ്‌മൃതിതൻ കനലിൽ എരിയും വിധുരം

തേൻ മൊഴികളാൽ മുറിയുമാ മനം
ഞാൻ തഴയവേ നിറയുമാ മിഴികൾ
ജനനീ ഹൃദയം ഉരുകി അറിയാതെ ഞാൻ
ഇനിയോ ശിലപോൽ ഉറയേ

നോവിന്റെ കായൽകരയിൽ തനിയെ തേങ്ങുന്നു
ആരാരുമില്ലാ കൂടെ ഇരുളായ് മാറും വിധിയിൽ
ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം
ഇനിയേതു തീരമേകിടും വിമൂകസാന്ത്വനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍