View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാനാം പൂമരത്തിൽ ...

ചിത്രംമൂന്നു പൂക്കള്‍       (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

onnaanaam poomarathil oreyoru njettiyil
onnalla randalla moonnu pookkal
moonne moonu pookkal
onnaay pirannavar onnaay valarnnavar
oru naalum piriyaatha moonnu pookkal(onnaay)
onnalla randalla moonnu pookkal (onnaanaam)

pushpakaalam oru thulli then koduthaal avar
oppam athu panku vaykkum moonnu perum(pushpa)
moonniloraalkkalppamoru novu vannaal
moonniloraalkkalppamoru novu vannaal
moonnu perkkum vedanikkum onnu pole
(onnaanaam)

kaattadichu poomarathe kulukkiyaalum
kaalavarsham kannuneeril moodiyaalum(kaattadicchu)
onninonnu thunayekum moonnu pookkal
onninonnu thunayekum moonnu pookkal
mandahaasam maayaatha moonnu pookkal
(onnaanaam)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒന്നാനാം പൂമരത്തില്‍ ഒരേയൊരു ഞെട്ടിയില്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ - മൂന്നേ മൂന്നു പൂക്കള്‍
ഒന്നായ് പിറന്നവര്‍.. ഒന്നായ് വളര്‍ന്നവര്‍.. ( ഒന്നായ് പിറന്നവര്‍)
ഒരു നാളും പിരിയാത്ത മൂന്നു പൂക്കള്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍... (ഒന്നാനാം... )

പുഷ്പകാലമൊരു തുള്ളി തേന്‍ കൊടുത്താല്‍ അവര്‍
ഒപ്പമതു പങ്കുവയ്ക്കും മൂന്നുപേരും (പുഷ്പകാലമൊരു.. )
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നിലൊരാള്‍ക്കല്പമൊരു നോവു വന്നാല്‍
മൂന്നു പേര്‍ക്കും വേദനിക്കും ഒന്നു പോലെ... (ഒന്നാനാം... )

കാറ്റടിച്ചു പൂമരത്തെ കുലുക്കിയാലും
കാലവര്‍ഷം കണ്ണുനീരില്‍ മൂടിയാലും (കാറ്റടിച്ചു.. )
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
ഒന്നിനൊന്നു തുണയേകും മൂന്നു പൂക്കള്‍
മന്ദഹാസം മായാത്ത മൂന്നു പൂക്കള്‍... (ഒന്നാനാം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരിയോ തിരി പൂത്തിരി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
കണ്മുനയാലെ ചീട്ടുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
സഖീ കുങ്കുമമോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി