View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരത്തങ്ങായ് ...

ചിത്രംമാജിക് മൊമെന്റ്‌സ്‌ (2019)
ചലച്ചിത്ര സംവിധാനംഫിലിപ്പ് കാക്കനാട്ട് , ചാൾസ് ജെ പ്രജോദ് , ശബരീഷ് ബാലസുബ്രമണ്യൻ
ഗാനരചന മനു മൻജിത്‌
സംഗീതംമെജോ ജോസഫ്‌
ആലാപനംസിതാര കൃഷ്ണകുമാര്‍, യാസിൻ നിസ്സാർ

വരികള്‍

Lyrics submitted by: Sandhya Prakash

doorathengaay kaanunnundo vinnoram thiri neetti
chiri kootti chirakaatti kathiravano pakaloduvil
kodumudithan padiyirangana chelanthaano
anthi cherivaake chinthum chaayathil
cherum niramenthaano
thaazhe thiriyaazhi maaril chertheedum mayaa niramenthaano
enneyum ninneyum onnaay korkkum
nenchin ullil enni kaakkum thulli thoovum
swapnam polum meyyilodum ninam athinathi
chuvappu chuvappu chuvappu
munnilum pinnilum aake moodi kankal randum
kaanaanethum oro raavin nerom neekkum
ponnu thoovum puthu pularoli
chuvappu chuvappu

mani manjil pootheedum kaashmeerathil
eri venal theerathe vaaka kombil
thaliromal poovinte ithalaadiyaal
chuvappalle chanthangalaay

chiruthevi pennaalin netti pottum
aniyaanaay aashikkum chelappattum
aval mungum naanathin chaayakkoottum
chuvappalle ennum paadaam thanthoyathil (Vinnoram.....chuvappu)

ulayoothum kaatteettaal kanalaalumbol
ushirode naamonnaayi anicherumbol
thalaaraathe munnottayi paanjeeduvaan
chuvappinte threridaam ini neril naalingaay
vannethuvaan thirithaazha veerathin poraattathil
kodiyenthum kaalathin theeppanthathil
chuvapponne kaanaam theeraam aaveshathil (doorathengaay kaanunnundo)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദൂരത്തെങ്ങായ് കാണുന്നുണ്ടോ വിണ്ണോരം തിരി നീട്ടി
ചിരി കൂട്ടി ചിറകാട്ടി കതിരവനോ പകലൊടുവിൽ
കൊടുമുടിതൻ പടിയിറങ്ങണ ചേലന്താണോ
അന്തി ചെരിവാകെ ചിന്തും ചായത്തിൽ
ചേരും നിറമെന്താണോ
താഴെ തിരയാഴി മാറിൽ ചേർത്തീടും മായാ നിറമെന്താണോ
എന്നെയും നിന്നെയും ഒന്നായ് കോർക്കും
നെഞ്ചിൻ ഉള്ളിൽ എണ്ണി കാക്കും തുള്ളി തൂവും
സ്വപ്നം പോലും മെയ്യിലോടും നിണം അതിനതി
ചുവപ്പു ചുവപ്പു ചുവപ്പു
മുന്നിലും പിന്നിലും ആകെ മൂടി കൺകൾ രണ്ടും
കുത്താനെത്തും ഓരോ രാവിൻ നേരോം നീക്കും
പൊന്നു തൂവും`പുതു പുലരൊളി
ചുവപ്പു ചുവപ്പു ചുവപ്പു

മണി മഞ്ഞിൽ പൂത്തീടും കാശ്മീരത്തിൽ
ഏറി വേനൽ തീരത്തെ വാക കൊമ്പിൽ
തളിരോമൽ പൂവിന്റെ ഇതളാടിയാൽ
ചുവപ്പല്ലേ ചന്തങ്ങളായ്
ചിരുതേവി പെണ്ണാളിൻ നെറ്റി പൊട്ടും
അണിയാനായ് ആശിക്കും ചേലപ്പട്ടും
അവൾ മുങ്ങും നാണത്തിൻ ചായകൂട്ടും
ചുവപ്പല്ലേ എന്നും പാടാം തന്തോയത്തിൽ (വിണ്ണോരം........ചുവപ്പു )

ഉലയൂതും കാറ്റേറ്റാൽ കനലാളുമ്പോൾ
ഉശിരോടെ നാമൊന്നായി അണിചേരുമ്പോൾ
തളരാതെ മുന്നോട്ടായി പാഞ്ഞീടുവാൻ
ചുവപ്പിന്റെ തേരേറിടാം ഇനി നേരിൻ നാളിങ്ങായ്‌
വന്നെത്തുവാൻ തരിത്താഴ വീരത്തിൻ പോരാട്ടത്തിൽ
കൊടിയേന്തും കാലത്തിൻ തീപ്പന്തത്തിൽ
ചുവപ്പോന്നെ കാണാം തീരാം ആവേശത്തിൽ (ദൂരത്തങ്ങായ് കാണുന്നുണ്ടോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണിയുണ്ട്
ആലാപനം : മധു ബാലകൃഷ്ണന്‍, വിപിന്‍ ക്സേവിയര്‍   |   രചന : മനു മൻജിത്‌   |   സംഗീതം : മെജോ ജോസഫ്‌